ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഓട്ടോ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയ : സി.പി.എം പ്രവര്‍ത്തകനെതിരെ കേസ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യന്നൂര്‍: പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ സ്വദേശിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ കെ.വി ഷജിനേഷി(35)നെയാണ്  സി.പി.എം പ്രവര്‍ത്തകന്‍ തടഞ്ഞ് നിര്‍ത്തി  ഭീഷണിപ്പെടുത്തിയത്. ജൂണ്‍ 2ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.50 ഓടെ മൂരിക്കൊവ്വലില്‍വെച്ച് കോറോം സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായ ഷിനു ബുള്ളറ്റ് ബൈക്കിലെത്തി ഷജിനേഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ തടയുകയും അസഭ്യം പറഞ്ഞ്  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഷജിനേഷിന്‍റെ പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് കേസ്സെടുത്തു. പ്രതിക്കെതിരെ പൊലിസ് മൂന്നോളം വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിട്ടുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha