സി.ഒ.ടി നസീര്‍ വധശ്രമക്കേസ്: ജനപ്രതിനിധിയുടെ കോള്‍ രേഖകൾ പരിശോധിക്കും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശേരി: വടകര പാര്‍ലമെന്റ് മണ്ഢലത്തിലെ സ്വതന്ത്രത സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ തലശേരിയിലെ ഉന്നത ജനപ്രതിനിധിയെന്ന് വീണ്ടും മൊഴി.അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സിഐ വിശ്വംഭരന്‍ നായര്‍ വധശ്രമത്തിനിരയായ സി.ഒ.ടി നസീറില്‍ നിന്നും ഇന്നലെ രേഖപ്പെടുത്തിയ മൊഴിയിലാണ് തന്നെ വധിക്കാന്‍ ശ്രമിച്ച ജനപ്രതിനിധിയുടെ പേരും സാഹചര്യങ്ങളും നസീര്‍ കൃത്യമായി പറഞ്ഞിട്ടുള്ളത്. ഈ സാഹര്യത്തില്‍ മൊഴിയില്‍ പറഞ്ഞിട്ടുള്ള ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ കോള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ജനപ്രതിനിധിയുടെ ഫോൺ വിളികൾ പരിശോധിക്കുന്നത് സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അന്വാഷണ സംഘം ആശയ വിനമയം നടത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴ് മണിക്കാണ് സിഐ യുടെ നേതേൃത്വത്തിലുള്ള പോലീസ് സംഘം ഗുഡ്‌ഷെഡ് റോഡിലെ നസീറിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ സമയം ചെലവഴിച്ചാണ് വിശദമായ മൊഴി എടുത്തിട്ടുള്ളത്. ജനപ്രതിനിധിയുടെ പേര് ആദ്യ മൊഴികളില്‍ തന്നെ പറഞ്ഞിരുന്നതായി നസീര്‍ വ്യക്തമാക്കിയെങ്കിലും അക്കാര്യം അന്വാഷണ ഉദ്യോഗസ്ഥനായ സിഐ സ്ഥിരീകരിച്ചിരുന്നില്ല. മാത്രവുമല്ല ജനപ്രതിനിധിയുടെ പേര് പറഞ്ഞ ശേഷം കേസന്വാഷണം നിലച്ചുവെന്ന നസീറിന്റെ ആരോപണം കൂടി വന്നതോടെയാണ് ഇന്നലെ പോലീസ് സംഘം നസീറില്‍ നിന്നും വീണ്ടും മൊഴിയെടുത്തത്. നസീര്‍ സംഭവത്തിനു പിന്നില്‍ ജനപ്രിതിനിധി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മൊഴി നല്‍കിയ സാഹചര്യത്തില്‍ ഗൂഢാലോചന സംബന്ധിച്ച് സമഗ്രമായ അന്വാഷണംനടത്തുമെന്നും വ്യക്തമായ തെളിവു ലഭിച്ചാല്‍ എത്ര ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നും തലശേരി എഎസ്പി ഡോ.അരവിന്ദ് സുകുമാര്‍  പറഞ്ഞു. ഇതിനിടയില്‍ സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് സി.ഒ.ടി നസീര്‍ നസീര്‍ പറഞ്ഞു.കേരളത്തിനു പുറത്ത് നിന്നുള്ള മുതിര്‍ന്ന അഭിഭാഷകരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. പെരുന്നാള്‍ കഴിഞ്ഞാല്‍ ഉടന്‍ നടപടിയിലേക്ക് നീങ്ങും. വധശ്രമത്തിനു പിന്നിലെ കരങ്ങളെ കുറിച്ച് വിശദമായ മൊഴി സിഐക്ക് വീണ്ടും നല്‍കിയിട്ടുണ്ടെന്നും നസീര്‍ വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha