മോദിയും രാഹുലും ഇന്ന് കേരളത്തിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoപ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വെള്ളിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന മോദി രാത്രി 11.35 ന് കൊച്ചിയിൽ വിമാനമിറങ്ങും. ശനിയാഴ്ച രാവിലെ ഗൂരുവായൂരിലേക്ക് പോകും. ശനിയാഴ്ച രാവിലെ 9.15 ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്നും പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലേക്ക് തിരിക്കുക.

വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനാണ് രാഹുൽഗാന്ധിയുടെ സന്ദർശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പ്രത്യേക വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിലെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളിൽ പര്യടനം നടത്തും. തുടർന്ന് റോഡ് മാർഗം കല്പറ്റയിലെത്തും. ശനിയാഴ്ച വയനാട് ജില്ലയിൽ പര്യടനം നടത്തും. വയനാട്ടിൽ ആറ് സ്വീകരണയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ഞായറാഴ്ച തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തിയശേഷം പ്രത്യേക വിമാനത്തിൽ മടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha