താവക്കര ബസ്റ്റാന്റിലെ മൂത്രപ്പുരയിൽ കയറണമെങ്കിൽ മൂക്ക് പൊത്തിയേ തീരൂ....

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: രണ്ട് രൂപയും നല്‍കി മൂത്രമൊഴിക്കാന്‍ കയറിയാല്‍ മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടേണ്ട അവസ്ഥയിലാണ് കണ്ണൂര്‍ താവക്കരയിലെ ബി ഒ ടി ബസ് സ്റ്റാന്റിലെ മൂത്രപ്പുരയില്‍. മൂത്രപ്പുരയിലേക്കുള്ള വഴിയില്‍ തന്നെ മേശയിട്ട് പണം വാങ്ങാന്‍ ഒരാള്‍ ഇരിക്കുന്നുണ്ട്. എന്നാല്‍ അകത്ത് കയറിയ ആളുടെ പ്രയാസം പരിഹരിക്കാന്‍ ആരും ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി.
പല ക്ലോസറ്റുകളും വൃത്തിഹീനമാണ്. പലതിലും മൂത്രം കെട്ടിക്കിടക്കുന്നുണ്ടാകും. ചിലതിന്റെ മുകളിലെ വെള്ളത്തിന്റെ പൈപ്പ് തന്നെ കാണാനില്ല. അസഹ്യമായ ദുര്‍ഗന്ധം കാരണം മൂക്ക് പൊത്താതെ അകത്ത് നില്‍ക്കാനാവില്ലെന്ന അവസ്ഥയാണ്. ആളുകള്‍ക്ക് നിന്നിട്ട് മൂത്രം ഒഴിക്കാനായി ക്ലോസറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രണ്ട് ക്ലോസറ്റുകള്‍ക്ക് ഇടയില്‍ സ്ഥാപിച്ച മറ പലതും തകര്‍ന്ന് കിടക്കുകയാണ്. ഇത് മൂത്രമൊഴിക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പണം വാങ്ങാനല്ലാതെ കൃത്യമായി ശുചീകരണം നടത്താനോ സൗകര്യം ഒരുക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha