മോദിയെ സ്തുതിച്ച അബ്ദുള്ളകുട്ടിക്ക് കാരണം കാണിക്കൽ നോട്ടീസ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: മോദി സ്തുതി നടത്തിയതിന് കോൺഗ്രസ് നേതാവ് എ.പി. അബ്ദുള്ളകുട്ടിക്ക് കെ.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി. നരേന്ദ്രമോദിയെ സ്തുതിച്ചതിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അബ്ദുള്ളകുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ട് ഫെയ്സ്ബുക്കിലൂടെ പ്രസ്താവന നടത്തിയത്.പ്രസ്താവന വിവാദമായെങ്കിലും പോസ്റ്റ് പിൻവലിക്കാൻ അബ്ദുള്ളകുട്ടി തയ്യാറായിരുന്നില്ല. പറഞ്ഞ കാര്യത്തിൽ താൻ ഉറച്ച് നിൽക്കുകയാണെന്നാണ് അബ്ദുള്ളകുട്ടിയുടെ നിലപാട്. അബ്ദുള്ള കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.കണ്ണൂർ ഡിസിസിയുടെ പരാതിയിലാണ് കെ.പി.സി.സി വിശദീകരണം ചോദിച്ചിരിക്കുന്നത്. മുമ്പ് മോദിയെ സ്തുതിച്ചതിന്റെ പേരിലാണ് അബ്ദുള്ളകുട്ടിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേരുകയായിരുന്നു. വീണ്ടും മോദിയെ സ്തുതിച്ചത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha