ആന്തൂർ വിഷയത്തിൽ പി.കെ ശ്യാമളക്ക് തെറ്റ്പറ്റിയെന്നാവർത്തിച്ച് പി.ജയരാജൻ. വീഴ്ച ഉൾക്കൊള്ളണമെന്നും പി.ജയരാജൻ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളക്ക് വീഴ്ചപ്പറ്റിയെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. സാജന്റെ കെട്ടിട നിർമാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നതിൽ ശ്യാമളയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അത് ഉൾക്കൊള്ളണമെന്നും ജയരാജൻ പറഞ്ഞു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജയരാജൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കിയത്. ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എൻജിനീയർ, ഓവർസിയർമാർ എന്നിവർ സ്വീകരിച്ചതിനാലാണ് സർക്കാർ അവർക്കെതിരെ നടപടിയെടുത്തത്. കെട്ടിട നിർമ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും ഉദ്യോഗസ്ഥൻമാരാണ്. എന്നാൽ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമള ടിച്ചറാണ് നഗരസഭാധ്യക്ഷ. അവർക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിർവഹിക്കുന്നത്തിൽ വീഴ്ച്ച വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha