വയോജനങ്ങളോടുള്ള ക്രൂരത പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തത്- കെ വി സുമേഷ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആധുനികജീവിത സംസ്‌കാരത്തില്‍ സ്വന്തം വീടുകളില്‍ നിന്നുപോലും ശാരീരിക മാനസിക പ്രയാസങ്ങളാണ് വയോജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്. വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ ഉയരങ്ങളിലെത്തുന്നത് രക്ഷകര്‍ത്താക്കളുടെ കരുതലിലൂടെയാണ്. എന്നാല്‍ വളര്‍ന്നു വലുതാകുമ്പോള്‍ നമ്മളാരും ഈ കരുതല്‍ അവര്‍ക്ക് തിരിച്ച് നല്‍കാറില്ല. വളര്‍ത്തിയവരോട് അനാദരവ് കാണിക്കുന്ന അപരിഷ്‌കൃത സമൂഹമാണ് ഇന്നുള്ളത്. അതിനാല്‍ ഇക്കാര്യത്തില്‍ പുതുതലമുറയെയാണ് ബോധവല്‍ക്കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വയോജന സൗഹൃദ അന്തരീക്ഷം നമ്മുടെ നാട്ടിലുണ്ടാകണം. വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടഞ്ഞ് അപരിഷ്‌കൃത സമൂഹത്തിന്റെ ക്രൂരതയില്‍ നിന്നും അവരെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി പി നാരായണന്‍ അധ്യക്ഷത വഹിച്ചു. വയോമിത്രം, വയോമധുരം, വയോഅമൃതം, സായംപ്രഭ, ഐ പി ഒ പി, പെയ്ഡ് ഹോം തുടങ്ങി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ വയോജന സംരക്ഷണത്തിനായി ഇന്ന് സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയോജന പുനരധിവാസം, ഭക്ഷണം, രോഗീപരിചരണം, സൗജന്യ ആയുര്‍വേദ-അലോപ്പതി- ഫിസിയോ തെറാപ്പി ചികിത്സകള്‍ തുടങ്ങിയവയാണ് ഇത്തരം പദ്ധതികളിലൂടെ വയോജനങ്ങള്‍ക്കായി നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമത്തെക്കുറിച്ച് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ അഡ്വ. ജിജോ മാത്യു, മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള അതിക്രമത്തെക്കുറിച്ച് സി ഡബ്ല്യൂ സി ചെയര്‍മാന്‍ ഡോ. ഇ ഡി ജോസഫ് എന്നിവര്‍ ക്ലാസെടുത്തു. സ്റ്റേറ്റ് വയോജന കൗണ്‍സില്‍ അംഗം പി കുഞ്ഞിക്കണ്ണന്‍, സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. കെ എ സരള, ജില്ലാ സാമൂഹ്യ നീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പി കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha