പെരുന്നാൾ സന്ദേശം (റഹീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

(പെരുന്നാൾ സന്ദേശം )

(റഹീസ് ഉളിയിൽ)

ഒരു മാസം വൃതാനുഷ്ടാനത്തിലൂടെ നാം ആര്‍ജ്ജിച്ച ആത്മ വിശുദ്ധി ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താന്‍ നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ.


ഈ വേളയില്‍ മുസ്ലിം ലോകത്തോട് ഒരുമയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്ന് ഞാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നു.


ആര്‍ത്തി പൂണ്ട ശത്രു സമൂഹം 

ഭക്ഷണത്തളികയിലേക്ക് കൈ നീട്ടുന്നത് പോലെ മുസ്ലിം ലോകത്തിന് നേരെ അവരുടെ കൈകള്‍ ചലിപ്പിച്ച് കൊണ്ടിരിക്കുകയാണ്

അതില്‍ നിന്ന് ഇന്ത്യയോ കേരളമോ വിഭിന്നമല്ല എന്നും നാം തിരിച്ചറിയുക

ലോകത്ത് സാമ്രാജ്യത്വവും സയണിസവും മുസ്ലിമിന്‍റെ ചോരക്ക് മുറവിളി കൂട്ടുമ്പോള്‍

ഇന്ത്യയില്‍ RSSന്‍റെ ഫാഷിസം മുസ്ലിമിന്‍റെ മയ്യിത്തുകള്‍ക്ക് വേണ്ടി കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരിപ്പാണ്

അഹിംസയുടെ വാക്താക്കളെന്ന് കൊട്ടിഘോഷിക്കപ്പെട്ട ബുദ്ധഭിക്ഷുക്കളെ പോലും മുസ്ലിം സമൂഹത്തിന് എതിരെ ആയുധമെടുക്കാന്‍ ഈ അച്ചുതണ്ടുകള്‍ക്ക് സാധിച്ചിരിക്കുന്നു

ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത മ്യാന്‍മറിലെ മുസ്ലിം സമൂഹത്തെ പോലും കിരാതമായി കൊന്ന് തളളുന്നത് വര്‍ത്തമാന ലോകം നോക്കി നില്‍ക്കുന്നു.

മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ത്ഥനക്ക് പോയ പിഞ്ചു പൈതലിന്‍റെ ഇടനെഞ്ച് വെടിവെച്ച് തകര്‍ത്തിട്ടും ആഗോള രക്ഷാസമിതിക്ക് പോലും നാവനങ്ങുന്നില്ല

കാശ്മീരില്‍ ഒരു ഏഴ് വയസ്സ്കാരി മുസ്ലിമായതിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നു.

ലോകം മുഴുവന്‍ മുസ്ലിം സമൂഹം നാളെകളിലെ വരാനിരിക്കുന്ന ഭീകരതയോര്‍ത്ത് അരക്ഷിതാവസ്ത്ഥയിലാണ്


ആരും ഭയക്കേണ്ടതില്ല

അളളാഹു നമ്മോടപ്പമുണ്ട് എന്ന് തീരുമാനിക്കുന്ന കാലത്തോളം നമുക്ക് ഭയക്കാനൊന്നുമില്ല

ഭയത്തിനല്ലാതെ നമ്മെ പരാചയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധിക്കില്ല തന്നെ.എല്ലാ സങ്കടന പക്ഷപാതിത്വനിലപാടുകളും ഒഴിവാക്കി നാം ഒരുമിക്കുക.

ഒരുമിച്ച് നില്‍ക്കുക.

ഇന്ത്യയിലെ മുസ്ലിംകളുടെ ശത്രുക്കള്‍ മുസ്ലിംകളുടെ ശത്രുക്കള്‍ മാത്രമല്ലെന്ന് നാം നമ്മുടെ ഇതര മത വിശ്വാസ സഹോദരങ്ങളായ ഹൈന്ദവ സമൂഹത്തെയും മറ്റ് മതജാതി സമൂഹങ്ങളെയും ബോധ്യപ്പെടുത്തുക.


മുസ്ലിം സമൂഹം ലോകത്തെമ്പാടും ഇന്ത്യയിലും

അവരുടെ പ്രസംഗങ്ങളിലും എഴുത്തിലും വരകളിലും സ്നേഹത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചും മാത്രമാണ് സംസാരിച്ചത്

പക്ഷേ നമ്മളറിയാതെ നമുക്കറിയാതെ ആരോ നമ്മെ ശത്രുപക്ഷത്ത് നിര്‍ത്തി പ്രകോപിപ്പിച്ച് കൊണ്ടേയിരിക്കുന്നു.

അവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടും വരെ വിശ്രമം നമുക്ക് ഹറാമായിരിക്കുന്നു.


പ്രിയപ്പെട്ട പണ്ഡിത മഹത്തുക്കളെ.

ഇനിയും പരസ്പരം തല്ല് കൂടല്ലേ

ഇനിയും പരസ്പരം അവഹേളനങ്ങള്‍ ചെയ്യരുതേ

ഇനിയും ഇനിയും അണികളെ തമ്മില്‍ തമ്മില്‍ കണ്ട്കൂടാത്തവരാക്കല്ലേ


അളളാഹുവിനെ സാക്ഷി നിര്‍ത്തി ഈ വിശുദ്ധ ദിനത്തില്‍ ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെത്തുന്നു

നാം  നമ്മുടെ നാഥന്‍റെ മുന്നില്‍ കണ്ട് മുട്ടേണ്ടവരാണ്

ഒരു ദശാസന്ധിയിലൂടെ മുസ്ലിം സമൂഹം കടന്ന് പോവുമ്പോള്‍ പലവഴിക്കായി തിരിഞ്ഞ് ചെന്നായകളുടെ കൂട്ടത്തിന്  നേര്‍ക്ക് ഒറ്റക്ക് ഒറ്റക്ക് പോവരുതേ

ഈ വിശുദ്ധ ദിനത്തില്‍ ഈ സന്ദേശം എത്തുന്ന ഏതൊരാളും ഒരുമയോടെ സൗഹൃദത്തോടെ സാഹോദര്യത്തോടെ ഇനിയുളള കാലം ഒരു കയറില്‍ ചുറ്റിപ്പിണഞ്ഞ ചകിരിനാര് പോലെ ബലത്തോടെ നില്‍ക്കാന്‍ നാം ഏവരും ശ്രമിക്കണമെന്ന് മാത്രം ഓര്‍മ്മപ്പെടുത്തുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha