ടി സി നാരായണൻ നമ്പ്യാരുടെ ചരമവാർഷികം ആചരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



*നാറാത്ത്:*സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെയും കർഷക അധ്യാപക പ്രസ്ഥാനങ്ങളുടേയും പ്രമുഖ നേതാവുമായിരുന്ന ടി സി നാരായണൻ നമ്പ്യാരുടെ ചരമവാർഷികം ആചരിച്ചു. രാവിലെ ടി സി ഗേറ്റിലുള്ള സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും വൈകിട്ട് നാറാത്ത് ഈസ്റ്റ് എൽ പി സ്കൂളിൽ അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം സിപിഐ ജില്ലാസെക്രട്ടറി അഡ്വ പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടീവ് അംഗം വി കെ സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി.  ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ മധുസൂദനൻ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥൻ അധ്യക്ഷനായി. പി സുരേന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. എസ്എസ്എൽസി പ്ലസ് ടു ഉന്നതവിജയികൾക്കും എൽ എസ് എസ് - യുഎസ് എസ് വിജയികൾക്കും ഉപഹാരം നൽകി അനുമോദിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha