പയ്യന്നൂർ സ്വദേശിയായ പ്രവാസിയുടെ ചിത്രപ്രദർശനം രണ്ടു മുതൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: പ്രവാസ ജീവിതത്തിലെ ഇടവേളകളിൽ ജന്മം കൊണ്ട ചിത്രരചനയുടെ പ്രദർശനം സംഘടിപ്പിക്കുന്നു. പയ്യന്നൂർ കുന്നരു സ്വദേശിയായ കെ.വി ദിനേശൻ ജല ഛായങ്ങളിൽ വരച്ച 54 ചിത്രങ്ങളാണ് തലശ്ശേരി ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ വച്ച് സംഘടിപ്പിക്കുന്നത്. ജൂലൈ രണ്ടു മുതൽ ഒമ്പത് വരെയാണ് പ്രദർശനം. പ്രശസ്ത ചിത്രകാരൻ സദു അലിയൂർ ഉദ്ലാ ട നം ചെയ്യും. കെ.കെ മാരാർ, വി.പി സുരേഷ്, ഹരീന്ദ്രൻ ചാലാട് , സത്യനാഥ്, സുലോചന മാഹി തുടങ്ങിയവർ പങ്കെടുക്കുമെന്ന് തമ്പാൻ പെരുന്താറ്റ, കെ.വി ദിനേശൻ, കെ.പി പ്രമോദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha