പൊട്ടി പൊളിഞ്ഞ ഇരിപ്പിടങ്ങൾ; യാത്രക്കാർക്ക് ദുരിതം സമ്മാനിച്ചു ഇരിട്ടി ബസ് സ്റ്റാന്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 
 *ഇരിട്ടി* : ഇരിപ്പിടങ്ങളുടെ അപര്യാപ്തത മൂലം യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുകയാണ് ഇരിട്ടി ബസ് സ്റ്റാന്റ്. നിലവിൽ കണ്ണൂർ തലശേരി ഭാഗത്തേക്ക് ബസ് കാത്തു നില്ക്കുന്ന സ്ഥലങ്ങളിലെ ഇരിപ്പിടങ്ങൾ പൂർണ്ണമായും തകർന്ന നിലയിൽ ആണ്. ആയിര കണക്കിന് യാത്രക്കാരാണ് ദിവസേന ഇരിട്ടി ബസ് സ്റ്റാൻഡ് ഉപയോഗപ്പെടുത്തുന്നത്. നിന്നു മടുക്കുമ്പോൾ ഒന്നു വിശ്രമിക്കണമെങ്കിൽ കട വരാന്തകളെ ആശ്രയിക്കേണ്ട അവസ്ഥ ആണിപ്പോൾ. ഇത് മൂലം പ്രായമായവരും കൈ കുഞ്ഞുങ്ങളുമായി വരുന്നവരും ആണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പൊട്ടിയ ഇരിപ്പിടത്തിന്റെ ലോഹ ഭാഗങ്ങളിൽ ഉരസി യാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാകുന്നതും തുടർക്കഥയാണ്. ഉളിക്കൽ ഭാഗത്തേക്ക് ബസ് കാത്തു നിൽക്കുന്നിടത് ഏതാനും ഇരിപ്പിടങ്ങൾ ഉണ്ടെങ്കിലും ആകെ ഇരുപതോളം പേരെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ.സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് യാത്രികർ സമീപത്തെ കട വരാന്തയെ ആണ് ആശ്രയിക്കുന്നത്. ദീർഘദൂര യാത്രക്കാർ അടക്കം ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഇരിട്ടി ബസ് സ്റ്റാൻഡിലെ ഈ ദുരവസ്ഥയ്ക്ക് എത്രയും വേഗം ഉത്തരവാദിത്തപ്പെട്ടവർ പരിഹാരം ഉണ്ടാകണമെന്ന് വ്യാപാരികളും യാത്രക്കാരും ബസ് ജീവനക്കാരും ആവശ്യപ്പെട്ടു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha