വളപട്ടണം ഹൈവേയിൽ ജനങളുടെ ഭീതീ അകലുന്നു; അപകടാവസ്ഥയിൽ ഉള്ള മരങ്ങൾ മുറിച്ചു മാറ്റുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : വളപട്ടണം ഹൈവേയിൽ ആദ്യമായി സ്ഥാപിച്ച സിമൻറുപയോഗിക്കാതെ കരിങ്കൽ ഭിത്തി എന്ന പരീക്ഷണം വളർന്നു വന്ന മരങ്ങളുടെ സമ്മർദ്ദം താങ്ങാനാവാതെ പൊട്ടിത്തകരുകയും നിരവധി തവണ കൂറ്റൻ മരങ്ങൾ റോഡിലേക്ക് വീഴുകയും ഭാഗ്യം കൊണ്ട് മാത്രം ജനങ്ങൾ രക്ഷപ്പെടുകയുമായിരുന്നു,സ്ഥലത്തെ പൗരപ്രമുഖർ നിരവധി പരാതികൾ നൽകിയെങ്കിലും പരിഹാരം കാണാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ നിരന്തരം വാർത്തകളുമായി കെ.സി.സലീമും അധികൃത ശ്രദ്ധ ക്ഷണിച്ചു.
പരിഹാരം അകലെ ആയപ്പോൾ 2017മുതൽ വിഷയം പ്രതികരണവേദി എന്ന ബഹുജന കൂട്ടായ്മ പരാതികളുമായി കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിക്കുകയും അതോടൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയും വിഷയത്തിൽ ഉൾപ്പെടുത്തുകയും ചെയ്തതിനെ തുടർന്നു മരം മുറിച്ചു മാറ്റാൻ ഉത്തരവാകുകയായിരുന്നു, എന്നിട്ടും ടെൻറർ നടപടികളുടെ പേരിൽ കാലവിളംബം വന്നപ്പോൾ സാമൂഹിക പ്രവർത്തകനായ 4 വാർഡ് കൺവിന്നർ സലാംഹാജി, പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ദേവി ടീച്ചർ, അക്ഷീണ പ്രയത്നം നടത്തിയതിനെ തുടർന്ന് ലേലം നടക്കുകയും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി മരം മുറി നടക്കുകയുമായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha