നൂറുമേനി വിളയിക്കാൻ പട്ടുവം ബാങ്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്താക്കി മാറ്റുക എന്ന ഉദ്ദേശത്തോടു കൂടി പട്ടുവം സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച തരിശ് രഹിത നെൽകൃഷി വികസന പദ്ധതി അതിന്റെ രണ്ടാം വർഷം അമ്പത് ഏക്കറിൽ നെൽകൃഷി ആരംഭിച്ചു
പട്ടുവം കിഴക്കെ വയൽ, മുതുകുടവയൽ എന്നിവിടങ്ങളിലെ അമ്പത് ഏക്കറിൽ നെൽകൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം പട്ടുവം വയലിൽ ഇരുപത് ഏക്കറിലാണ് കൃഷി ഇറക്കിയത്. പട്ടുവം കുത്തരി  എന്ന പേരിൽ കിലോവിന് 60 രൂപക്കാണ് അരി വില്പന നടത്തിയിരുന്നത്. ഇത്തവണ കിലോവിന് മുപ്പത്തിയഞ്ച് രൂപക്ക് വില്പന നടത്താനുള്ള ശ്രമത്തിലാണ് ബേങ്ക് അധികൃതർ. തളിപ്പറമ്പ് സർ സയീദ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാരും നെൽകൃഷി ഇറക്കാൻ വയലിൽ എത്തിയിരുന്നു.
പട്ടുവം വയലിൽ നടന്ന ഉദ്ഘാടനം ടി.വി.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആനക്കീൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജോയിന്റ് രജിസ്ട്രാർ എം.കെ.ദിനേശ് ബാബു മുഖ്യാതിഥി മായിരുന്നു. അസി: രജിസ്ട്രാർ പി.പി.സുനിലൻ, പി.ബാലകൃഷ്ണൻ, പി.വി.മുകുന്ദൻ, ഐ.വി.ഗോവിന്ദൻ, പി.കുഞ്ഞിക്കണ്ണൻ, പി.വി.മധുസൂദനൻ, എം.അബ്ദുൾ മുത്തലിബ് എന്നിവർ സംസാരിച്ചു. ബേങ്ക് പ്രസിഡണ്ട് കെ. കരുണാകരൻ സ്വാഗതവും, ബേങ്ക് സെക്രട്ടരി കെ.പി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha