തലശ്ശേരിയിൽ വീട്ടിൽ കവർച്ച: സ്വർണ്ണവും പണവും കവർന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: വിരുന്നു വന്ന അതിഥികളടക്കം നിറയെ കുടുംബാംഗങ്ങൾ ഉറങ്ങുകയായിരുന്ന റോഡരികിലെ കോൺക്രീറ്റ് വീട്ടിൽ ടെറസിലെ ദുർബ്ബലമായ വാതിൽ തകർത്ത് താഴെ ഇറങ്ങിയ മോഷ്ടാവ് കിടപ്പുമുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ പണ്ടങ്ങളും പണവും മൊബൈലുകളും അടിച്ചുമാറ്റി രക്ഷപ്പെട്ടു. വടക്കുമ്പാട് കമ്യൂണിറ്റി ഹാളിനു സമീപം ആമിനാ തട്ടുകടക്കടുത്ത വിമുക്ത ഭടൻ വിജയന്റെ വിജയ് നിവാസിൽ ഇന്ന് പുലർച്ചെ മൂന്നരയോടടുത്തായാണ് കളവ് നടന്നത്.- അഞ്ച് പവൻ മാല, അയ്യായിരം രൂപ, രണ്ട് എ.ടി.എം.കാർഡുകൾ, വില കൂടിയ ഷൂസുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. വിജയന്റെ മുംബെയിലായിരുന്ന ഇളയ മകൾ റൂബി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയിരുന്നത്. ഇതിനാൽ വീട്ടിൽ വിരുന്നുകാർ ഉണ്ടായിരുന്നു. കിട്ടാവുന്നതെല്ലാം കൈക്കലാക്കിയ ശേഷം റൂബി കിടന്ന മുറിയിലെത്തിയ കള്ളൻ ഇവരുടെ കഴുത്തിൽ നിന്നും മാല മുറിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി ഉണർന്നതൊടെയാണ് വീട്ടിനകത്ത് കള്ളൻ കടന്നതായുള്ള കാര്യം മറ്റുള്ളവർ അറിയാനിടയാക്കിയത്. റൂബി ബഹളം വച്ചതോടെ അടുത്തടുത്ത് ഉറങ്ങുകയായിരുന്നവരും എഴുന്നേറ്റ് കള്ളനെ പിടിക്കാൻ പരക്കം പാഞ്ഞു. ബഹളത്തിനിടയിൽ വന്നതിനേക്കാൾ ശരവേഗത്തിൽ കള്ളൻ കടന്നുകളഞ്ഞു. വിജയന്റെ മൂത്ത മകൾ ബബിത കിടന്നുറങ്ങുകയായിരുന്ന മുറിയിൽ നിന്നാണ് പണ്ടങ്ങളും പണവും മറ്റും കവർന്നത്. തത്സമയം വടക്കുമ്പാട് പരിസരത്ത് ധർമ്മടം പോലീസ് റോന്ത് ചുറ്റുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് അഞ്ച് മിനിട്ടിനകം പോലീസ് പാർട്ടി സ്ഥലത്തെത്തി. കളവ് നടന്ന മുറിയിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണുള്ളത്. ഇരുചക്രവാഹനത്തിലാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha