വിട പറഞ്ഞു മുല്ലപ്പൂ വിപ്ലവജേതാവ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മുന്‍ ഈജിപ്ത് പ്രസിഡന്റും മുസ്‍ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി അന്തരിച്ചു. പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുര്‍സിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഈജിപ്തിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലാണ് വിവരം പുറത്ത് വിട്ടത്. 67 വയസ്സായിരുന്നു.

ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്‌വാനുൽ മുസ്‌ലിമൂന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും ഈജിപ്റ്റിന്റെ മുൻ രാഷ്ട്രപതിയുമായിരുന്നു മുര്‍സി. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാർഥി മുഹമ്മദ് മുർസിയായിരുന്നു. 2012 ജൂൺ 24 ന് മുഹമ്മദ് മുർസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. 2013 ജൂലൈ 4 ന് മുർസിയെ, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി, തടവിലാക്കി. ഇന്ന് കോടതി നടപടികള്‍ക്കിടെയാണ് അദ്ദേഹം കുഴഞ്ഞ് വീണ് മരിച്ചത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രിത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാള ഭരണത്തിന് കീഴില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയായിരുന്നു മുര്‍സി. പശ്ചിമേഷ്യയില്‍ സംഭവിച്ച മുല്ലപ്പൂ വിപ്ലവാന്തരം ഈജിപ്തില്‍ അധികാരത്തിലേറിയ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു മുര്‍സി. 2013ലെ പട്ടാള അട്ടിമറിയെ തുടര്‍ന്നാണ് മുര്‍സി തടവിലാക്കപ്പെടുന്നത്.

1951 ആഗസ്ററ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുർസി 1982ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985ൽ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തിൽ സജീവമാകുന്നതും.

2000- 05 കാലത്ത് ബ്രദർഹുഡിന്റെ പിന്തുണയോടെ പാർലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച മുർസി ഇക്കാലയളവിനുള്ളിൽ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011ൽ ഫ്രീഡം ആൻഡ്് ജസ്റ്റിസ് പാർട്ടി രൂപവത്കരിക്കുന്നതുവരെ ബ്രദർഹുഡിന്റെ നേതൃസഥാനത്തായിരുന്നു മുർസി. വർഷങ്ങൾ നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനമുന്നേറ്റത്തിന്റെ മുന്നിൽനിന്ന ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ ആദ്യ പ്രസിഡന്റായിരുന്നു

2013 മാർച്ച് 18-20 ദിവസങ്ങളിൽ മുഹമ്മദ് മുർസി ആദ്യമായി ഇന്ത്യ സന്ദർശിച്ചു. മൂന്ന് ദിവസത്തെ സൗഹൃദ സന്ദർശത്തിനിടിയിൽ രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി മൻമോഹൻ സിങ്, വിദേശകാര്യ മന്ത്രി സൽമാൻ ഖുർശിദ്, ഇ. അഹ്മദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തികബന്ധവും സഖ്യവും ശക്‌തിപ്പെടുത്തുന്നതു ലക്ഷ്യമാക്കി ഇന്ത്യയും ഈജിപ്‌തും ഏഴു കരാറുകളിൽ ഒപ്പിട്ടു. പ്രതിരോധരംഗത്തും യു.എൻ. അടക്കമുള്ള രാജ്യാന്തരവേദികളും സഹകരണം വർധിപ്പിക്കാനും ഇന്ത്യ സന്ദർശിക്കുന്ന ഈജിപ്‌ഷ്യൻ പ്രസിഡന്റ്‌ മുഹമ്മദ്‌ മുർസിയും പ്രധാനമന്ത്രി മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. വ്യാപാരം, വ്യവസായം, സാങ്കേതികം എന്നീ രംഗങ്ങളിലെ സഹകരണത്തെക്കുറിച്ചും ധാരണയിലെത്തിയിരുന്നു.

2013 ജൂലൈ 4 ന് മുർസി ഭരണകൂടത്തെ പട്ടാളം അട്ടിമറിയിലൂടെ പരാജയപ്പെടുത്തുന്നത്. ആഫ്രിക്കൻ യൂണിയൻ ഈജിപ്തിന്റെ അംഗത്വം അട്ടിമറിയെ തുടർന്ന് റദ്ദാക്കുകയുണ്ടായി. ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സൈന്യം ഇടപെട്ട് പുറത്താകിയതിനെതിരെ ഈജിപ്തിൽ സമരം തുടർന്നുവരുകയാണ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha