കത്‍വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്; ആറ് പ്രതികള്‍ കുറ്റക്കാര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

കശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഗ്രാമമുഖ്യൻ സഞ്ജി റാം, മകൻ വിശാൽ, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് അടക്കമുള്ളവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. പഠാന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതി ഉച്ചയ്ക്ക് രണ്ടു മണിക്ക് ശിക്ഷാവിധി പ്രസ്താവിക്കും.

ഈ മാസം മൂന്നിന് കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. 2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha