കൊച്ചിയിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യംവച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകൾ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ എന്നിവിടങ്ങൾ ആക്രമണങ്ങൾക്കായി ഐഎസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങൾ വിവരിക്കുന്ന കത്ത് ഇന്റലിജൻസ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളിൽ നിന്ന് തിരിച്ചടികൾ നേരിട്ടതോടെ ഐഎസ് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ കണ്ണുവെച്ചിട്ടുണ്ടെന്നാണ് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഐഎസിൽ ചേർന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളിൽ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് പുതിയ തന്ത്രമെന്ന് റിപ്പോർട്ടിൽ പറയുന്നു.ഇതുമായി ബന്ധപ്പെട്ട മൂന്ന് കത്തുകളാണ് പോലീസിന് ഇന്റലിജൻസ് കൈമാറിയിരിക്കുന്നത്. ഇതിലൊന്നിലാണ് കൊച്ചിയിൽ ഭീകരാക്രമണത്തിന് സാധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഐഎസുമായി ബന്ധപ്പെട്ട സൈബർ പ്രവർത്തനങ്ങൾ രാജ്യത്ത് ഇപ്പോൾ സജീവമാണ്. അതിനാൽ എപ്പോൾ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഐഎസ് സാന്നിധ്യം ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. ജമ്മു കശ്മീർ, തെലങ്കാന, ആന്ധ്ര എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ടെലഗ്രാം മെസഞ്ചർ വഴിയാണ് ഏറ്റവും കൂടുതൽ ഇവർ ആശയവിനിമയം നടത്തുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha