സ്‌കൂളുകള്‍ നാളെ തുറക്കും; ക്ലാസുകളേറെയും ഹൈടെക്‌
കണ്ണൂരാൻ വാർത്ത



uploads/news/2019/06/312784/k5.jpg

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതിയ അധ്യയനവര്‍ഷത്തിനു നാളെ തുടക്കം. ഇക്കുറി ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഒരേ ദിവസമാണു തുറക്കുന്നത്‌. 
കൂടുതല്‍ സ്‌കൂളുകള്‍ ഹൈടെക്കാക്കിയാണ്‌ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നത്‌. എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 4752 സ്‌കൂളുകളില്‍ ഹൈടെക്‌ ക്ലാസ്‌മുറികള്‍ സ്‌ഥാപിച്ചു. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളുള്ള 9941 സ്‌കൂളുകളില്‍ ഹൈടെക്‌ ലാബുകളും സജ്‌ജമാക്കി. കിഫ്‌ബി ധനസഹായത്തോടെ കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ്‌ ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്‌) നടപ്പാക്കുന്ന ഹൈടെക്‌ ലാബ്‌ പദ്ധതിയില്‍ 55,086 ലാപ്‌ടോപ്പുകള്‍ക്കും യു.എസ്‌.ബി. സ്‌പീക്കറുകള്‍ക്കും 23,170 പ്ര?ജക്‌ടറുകള്‍ക്കും വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി. ജൂലൈ മുതല്‍ ഇവ സ്‌കൂളുകളിലെത്തും. 
നേരത്തെ ഹൈടെക്‌ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി 58,430 ലാപ്‌ടോപ്പുകളും 42,227 മള്‍ട്ടിമീഡിയ പ്ര?ജക്‌ടറുകളും നാല്‍പതിനായിരത്തിലധികം യു.എസ്‌.ബി. സ്‌പീക്കര്‍, എച്ച്‌.ഡി.എം.ഐ. കേബിള്‍, മൗണ്ടിങ്‌ കിറ്റ്‌, ഫേസ്‌പ്ലേറ്റ്‌ എന്നിവയും 4,688 ഡി.എസ്‌.എല്‍.ആര്‍. ക്യാമറകളും 4720 ഫുള്‍ എച്ച്‌.ഡി. വെബ്‌ ക്യാമുകളും സ്‌കൂളുകളില്‍ വിന്യസിച്ചിരുന്നു. ഈ സ്‌കൂളുകളില്‍ പുതുതായി 4,752 മള്‍ട്ടിഫങ്‌ഷന്‍ പ്രിന്ററുകള്‍ എത്തിക്കും. മുഴുവന്‍ സ്‌കൂളുകള്‍ക്കും ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കിയിട്ടുണ്ട്‌. ക്ലാസ്‌മുറികള്‍ നെറ്റ്‌വര്‍ക്ക്‌ ചെയ്യുന്നത്‌ ഈ മാസം പൂര്‍ത്തിയാകും. 
ഡിജിറ്റല്‍ സംവിധാനങ്ങള്‍ ക്ലാസ്‌മുറികളില്‍ പ്രയോജനപ്പെടുത്തുന്നതിന്‌ ്രെപെമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 1,83,235 അധ്യാപകര്‍ക്കു പരിശീലനം നല്‍കി. ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ക്കായി 27,811 ഡിജിറ്റല്‍ റിസോഴ്‌സുകള്‍ "സമഗ്ര" പോര്‍ട്ടലിലുണ്ട്‌. 5411 അധ്യാപകര്‍ കഴിഞ്ഞ വര്‍ഷം കൈറ്റിന്റെ ഗഛഛഘ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ പരിശീലനം പൂര്‍ത്തിയാക്കി. ഈ പ്ലാറ്റ്‌ഫോം വഴി പുതിയ നിരവധി കോഴ്‌സുകള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും. 1898 സ്‌കൂളുകളിലായി 58247 കുട്ടികള്‍ ഉണ്ടായിരുന്ന ലിറ്റില്‍ കൈറ്റ്‌സ്‌ ഐടി ക്ലബുകളില്‍ പുതുതായി 60,000 കുട്ടികള്‍കൂടി ഈ വര്‍ഷം സജീവമാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, റോബോട്ടിക്‌സ്‌, ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്‌സ്‌ (ഐ.ഒ.ടി), ത്രീഡി ക്യാരക്‌ടര്‍ അനിമേഷന്‍ തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം പരിശീലനം നേടിയ ലിറ്റില്‍ കൈറ്റ്‌സ്‌ അംഗങ്ങളുടെ നേതൃത്വത്തില്‍ പുതിയ അധ്യയനവര്‍ഷം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ മറ്റു കുട്ടികള്‍ക്കു പരിശീലനം നല്‍കും. 
സ്‌ക്രിപ്‌റ്റ്‌ തയാറാക്കല്‍ മുതല്‍ ഷൂട്ടിങ്ങും വീഡിയോ എഡിറ്റിങ്ങും ഉള്‍പ്പെടെയുള്ള വാര്‍ത്താനിര്‍മാണത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്താന്‍ സജ്‌ജരായ കുട്ടി റിപ്പോര്‍ട്ടര്‍മാര്‍ പുതിയ അധ്യയനവര്‍ഷത്തില്‍ സജീവമാകും. 
സ്‌കൂള്‍ കുട്ടികള്‍ക്ക്‌ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സൈബര്‍ സേഫ്‌റ്റി പ്രോട്ടോക്കോള്‍ അനുസരിച്ച്‌ സൈബര്‍ സേഫ്‌റ്റി ക്ലിനിക്കുകള്‍ ലിറ്റില്‍ കൈറ്റ്‌സ്‌ ക്ലബുകളുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ രൂപീകൃതമാകും. സൈബര്‍ സുരക്ഷയോടൊപ്പം പരിസ്‌ഥിതി അവബോധം, ലഹരി വസ്‌തുക്കള്‍ തടയല്‍, മാലിന്യ നിര്‍മാര്‍ജനം, രക്ഷിതാക്കള്‍ക്കുള്ള ഐടി ബോധവല്‍ക്കരണം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്‌സ്‌ ക്ലബുകള്‍ പുതുതായി ഏറ്റെടുക്കും. ലിറ്റില്‍കൈറ്റ്‌സിലെ പുതിയ ബാച്ചിലേക്കായി എട്ടാംക്ലാസിലെ വിദ്യാര്‍ഥികളെ ഈ മാസം തെരഞ്ഞെടുക്കും. എല്ലാ സ്‌കൂളുകളും തയാറാക്കുന്ന ഡിജിറ്റല്‍ മാഗസിനുകള്‍ ഓഗസ്‌റ്റില്‍ പ്രസിദ്ധീകരിക്കും. 
ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ഗണിതപഠനം എളുപ്പവും കാര്യക്ഷമവുമാക്കാനുള്ള മാത്‌സ്‌ ഐടി ലാബുകള്‍, ഫിസിക്‌സ്‌ പഠനത്തിനുള്ള എക്‌സ്‌പൈസ്‌ കിറ്റുകള്‍ തുടങ്ങിയവ പുതുതായി ആവിഷ്‌കരിച്ചതാണ്‌. മസാച്യൂുസെറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി.) ആവിഷ്‌കരിച്ച്‌ സ്‌ക്രാച്ച്‌ സ്വതന്ത്ര സോഫ്‌റ്റ്‌വേര്‍ വിഷ്വല്‍ പ്രോഗ്രാമിങ്‌ ടൂളുകള്‍ പഠനത്തിനും ഐടി മേളയിലും പ്രയോജനപ്പെടുത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത