സിവിൽ സർവീസ്: ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധി 2019 ആഗസ്റ്റ് ഒന്നിന് 20-36 വയസ്സ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പിന് തെരഞ്ഞെടുക്കുന്നത്. ഈ വർഷം 30 പേർക്കാണ് സ്‌കോളർഷിപ്പ് നൽകുക. അഞ്ച് സീറ്റ് പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുക. ഒബ്ജക്ടീവ് മാതൃകയിൽ 100 മാർക്കിന്റെ 90 മിനിട്ട് ദൈർഘ്യമുള്ള പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററുകളിലാണ് പരീക്ഷ. 21 ന് രാവിലെ 11 നാണ് പരീക്ഷ. www.icsets.org മുഖേന ഓൺലൈനായി 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2533272, www.icsets.org

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha