കുറുമാത്തൂർ ചെർക്കളയിൽ വ്യാപകമായി കവർച്ച
കണ്ണൂരാൻ വാർത്ത


തളിപ്പറമ്പ്:തളിപ്പറമ്പിൽ മോഷണം തുടർക്കഥയാകുന്നു. കുറുമാത്തൂർ ചൊറുക്കളയിൽ വ്യാപക കവർച്ച. പോലീസിനെ ഞെട്ടിച്ചു കൊണ്ടാണ് തുടർച്ചയായ കവർച്ചകൾ അരങ്ങേറുന്നത്.കുറുമാത്തൂർ ചൊറുക്കളയിൽ ചൊവ്വാഴ്ച്ച പുലർച്ചെ വ്യാപക കവർച്ചകളാണ് നടന്നത്. ചൊറുക്കളയിലെ നാഗം ഭണ്ഡാരം കുത്തിപ്പൊളിച്ച് അതിനകത്തുണ്ടായിരുന്ന എണ്ണായിരത്തിലേറെ രൂപ കവർന്നു. ഇതിന് സമീപത്ത് സന്ദീപിന്റെ ഉടമസ്ഥതയിലുള്ള അനാദിക്കടയുടെയും ഇലക്ട്രിക്കൽ ഷോപ്പിന്റെയും ഷട്ടർ തകർത്ത് കവർച്ച നടത്തി. ഇലക്ട്രിക്കൽ ഷോപ്പിൽ നിന്നും കമ്പിപ്പാര, ചുറ്റിക, ഉളി, സ്ക്രൂ ഡ്രൈവർ, കോപ്പർ എന്നിവ എടുത്തു കൊണ്ട് വന്നാണ് മോഷണം നടത്തിയത്. ഇവയെല്ലാം ഭണ്ഡാരത്തിനരികിൽ നിന്നും തൊണ്ടിമുതലായി പൊലീസ് കണ്ടെടുത്തു. സമീപത്തെ അൻവറിന്റെ ഉടമസ്ഥതയിലുള്ള ചിക്കൻ സ്റ്റാളിൽ വെച്ചിരുന്ന പള്ളിയുടെ ഭണ്ഡാരത്തിലെ പണവും കവർന്നിട്ടുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത