മോഡി സ്തുതി; എ.പി അബ്ദുള്ളക്കുട്ടിയോട് കെ.പി.സി.സി വിശദീകരണം തേടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoAP Abdullakkutty, KPCC

തിരുവനന്തപുരം: മോഡി സ്തുതി നടത്തിയ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിക്ക് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിലും കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിനുമാണ് നോട്ടീസ്. കണ്ണൂര്‍ ഡി.സി.സിയുടെ പരാതിയിലാണ് കെ.പി.സി.സി നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം നേടിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോഡിയെ പ്രശംസിച്ച് രംഗത്ത് വന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മോഡി സ്തുതി. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഭരണത്തില്‍ പ്രയോഗിച്ചാണ് മോഡി വന്‍ വിജയം നേടിയതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ ആവിഷ്‌കരിച്ചു. സ്വച്ഛ് ഭാരത് മിഷന്‍, ഉജ്വല യോജന തുടങ്ങിയ പദ്ധതികളാണ് മോഡിക്ക് വിജയമൊരുക്കിയതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നേരത്തെ മോഡി സ്തുതിയുടെ പേരില്‍ തന്നെ സി.പി.എമ്മില്‍ നിന്ന് പുറത്തായ അബ്ദുള്ളക്കുട്ടിക്ക് നിയമസഭാ സീറ്റ് നല്‍കി കോണ്‍ഗ്രസില്‍ എടുക്കുകയായിരുന്നു.

എ.പി. അബ്ദുള്ളക്കുട്ടിയുടെ വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്

# നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി

നരേന്ദ്രമോദിയുടെ അത്യുഗ്രന്‍ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ

എന്ത് കൊണ്ട് 
ഈ വിജയം ഉണ്ടായി?

എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകള്‍ തുറന്നു പറയട്ടെ

പ്രതിപക്ഷക്കാര്‍ മാത്രമല്ല 
BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്

എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്

വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ്.

മഹാത്മാ ഗാന്ധി പൊതുപ്രവര്‍ത്തകരോട് പറഞ്ഞു....

നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക...

ശ്രീ മോദി അത് കൃത്യമായി നിര്‍വ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്‌കീമില്‍ 9.16 കോടി കുടുംബങ്ങള്‍ക്ക് സ്വന്തം ടോയ് ലെറ്റ് നല്‍കി

2) പ്രധാനമന്ത്രി ഉജ്വലയോജന സ്‌കീമില്‍ 6 കോടി കുടുംബങ്ങള്‍ക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷന്‍ നല്‍കിത്

കേരളം വിട്ടാല്‍ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസര്‍ജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം

മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു

ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകള്‍ ശേഖരിച്ച് അടുപ്പു ഊതി തളര്‍ന്നു പോയ 6 കോടി അമ്മമാര്‍ക്ക് മോദി നല്‍കിയ ആശ്വാസം എത്ര ഹൃദ്യമാണ്.

ജനകോടികളില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?

സ്മാര്‍ട്ട് സിറ്റികളും ബുള്ളന്‍ ട്രെയിന്‍ ഉള്‍പ്പെടെ നിരവധിസ്വപ്‌ന പദ്ധതികള്‍ രാഷ്ടീയ അജണ്ടയില്‍ കൊണ്ടുവന്നത് കാണാതേ പോകരുത്...

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങള്‍ ഇനി വികസനങ്ങള്‍ക്കൊപ്പമാണ്....

നരേന്ദ്രമോദിയെ വിമര്‍ശിക്കമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കുത്....

പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോര്‍ത്ത് നില്‍ക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചര്‍ച്ചക്ക് എടുക്കാന്‍ സമയമായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha