ദുബായ് ബസ് അപകടം: മരിച്ചവരിൽ കണ്ണൂർ തലശേരി സ്വദേശികളും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദുബായ് : ദുബായിൽ നടന്ന ബസപകടത്തിൽ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. തലശ്ശേരി സ്വദേശികളായ ഉമ്മർ ചോനോക്കടവത്ത് മകൻ നബീൽ ഉമ്മർ എന്നിവരാണ് മരിച്ചത്. ബസപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ 17 പേരാണ് മരിച്ചത്. മരിച്ച മലയാളികളിൽ നാലുപേരെ തിരിച്ചറിഞ്ഞിരുന്നു. അപകടത്തിൽ 10 ഇന്ത്യക്കാരാണ് മരിച്ചത്. ദീപക് കുമാർ, ജമാലുദ്ദിൻ,വാസുദേവൻ,തിലകൻ എന്നിവരാണ് മരിച്ച മറ്റു മലയാളികൾ . ഓമാനിൽ നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്.ഇന്നലെ വൈകിട്ട് 5 :30 നാണ് അപകടം നടന്നത്.


 

അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഒരു ഒമാൻ സ്വദേശി രണ്ട് പാകിസ്ഥാൻ സ്വദേശി അയർലാൻഡ് സ്വദേശി എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ച മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ദീപക്കിന്റെ ഭാര്യയും മക്കളും റാഷീദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.പരിക്കേറ്റവരിൽ രണ്ട് മലയാളികൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 


മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. യുഎയിൽ താമസവിസയിൽ ജോലി ചെയ്യുന്നവരാണ് മരിച്ചവർ. മൃതദേഹങ്ങൾ റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകരും ആശുപതിയിൽ എത്തിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha