പഴയങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കെ.എസ്.ടി.പി റോഡില്‍ പിക്കപ്പ് വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പഴയങ്ങാടി:


പഴയങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കെ.എസ്.ടി.പി റോഡില്‍ പിക്കപ്പ് വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പിക്കപ്പ് വാന്‍ ഡൈവറും തൃക്കരിപ്പൂര്‍ സ്വദേശിയുമായ രമേശന്‍, മകനായ റിജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.


 മംഗലാപുരത്ത് നിന്നും തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു.


 ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി റോഡില്‍ ഡീസല്‍ പടര്‍ന്നത് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പയ്യന്തരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും സംഘവും എത്തി വെള്ളമൊഴിച്ച് കഴുകിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇന്ന് പുലര്‍ച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha