പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ശ്യാമളയില്‍നിന്ന്‌ മൊഴിയെടുക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photouploads/news/2019/06/316984/5.jpg

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. 
കേസില്‍ അന്വേഷണം തുടങ്ങിയ പ്രത്യേക സംഘത്തിനു വളപട്ടണം പോലീസ്‌ ഫയലുകള്‍ കൈമാറി. നര്‍കോട്ടിക്‌ ഡിവൈ.എസ്‌.പി: വി.എ. കൃഷ്‌ണദാസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ്‌ അന്വേഷണച്ചുമതല. 
അത്മഹത്യയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്‌. പി.കെ.ശ്യാമളയാണ്‌ ആത്മഹത്യക്കു കാരണമെന്ന സാജന്റെ ഭാര്യയുടെ മൊഴി നേരത്തെ വളപട്ടണം പൊലീസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. 
പുതിയ അന്വേഷണ സംഘം ചുമതല ഏറ്റെടുത്ത സാഹചര്യത്തില്‍ വീണ്ടും ഇവരുടെ മോഴി രേഖപ്പെടുത്തും. പി.കെ. ശ്യാമളയ്‌ക്കു രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്ലയിനു ഹാജരാകാന്‍ നോട്ടീസ്‌ നല്‍കും. സസ്‌പെന്‍ഷനിലായ നാല്‌ ഉദ്യോഗസ്‌ഥരുടെയും മൊഴി രേഖപ്പെടുത്തും. മൊഴി അനുസരിച്ചായിരിക്കും ശ്യാമളയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണോയെന്നു തീരുമാനിക്കുക. നിലവില്‍ അസ്വാഭാവിക മരണത്തിനാണു കേസെടുത്തിട്ടുള്ളത്‌.

സ്വപ്‌നങ്ങള്‍ പങ്കുവച്ച്‌ സാജന്റെ അഭിമുഖം 
''നിക്ഷേപ സംരംഭങ്ങള്‍ക്ക്‌ 
സര്‍ക്കാര്‍ പിന്തുണയില്ല''

കണ്ണൂര്‍: ആത്മഹത്യചെയ്‌ത പ്രവാസി വ്യവസായി സാജന്‍, മരിക്കുന്നതിന്‌ ഏതാനും ദിവസം മുമ്പ്‌ പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖം വൈറലാകുന്നു. നിക്ഷേപ സൗഹൃദമെന്നു പറയുമ്പോഴും സംസ്‌ഥാനത്ത്‌ നിക്ഷേപകര്‍ അനുഭവിക്കുന്ന നിയമ, സാങ്കേതികക്കുരുക്കുകളെക്കുറിച്ച്‌ വിവരിക്കുന്നതാണ്‌ അഭിമുഖം. 
20 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തില്‍നിന്നു ലഭിച്ച സമ്പാദ്യം നാടിനു കൂടി പ്രയോജനപ്പെടണമെന്നു കരുതിയാണു കണ്ണൂരില്‍ നിക്ഷേപത്തിനു തയാറായതെന്നു സാജന്‍ അഭിമുഖത്തില്‍ പറയുന്നു. തന്റെ ഭാവി സ്വപ്‌നങ്ങളും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. 
നിര്‍മാണ മേഖലയില്‍ വിജയം കണ്ടാല്‍ വിദ്യാഭ്യാസ, ആശുപത്രി മേഖലകളിലേക്കു കടക്കുന്നതു സംബന്ധിച്ച പഠനം നടക്കുകയാണെന്നു സാജന്‍ പറയുന്നുണ്ട്‌. " കേരളത്തിലെ നിര്‍മാണ മേഖലയില്‍ ഡോക്യുമെന്റേഷന്റെ പേരിലാണ്‌ ഏറ്റവും ബുദ്ധിമുട്ടുന്നത്‌. സര്‍ക്കാര്‍ സെക്‌ടറുകളില്‍നിന്നുള്ള പിന്തുണ ഇവിടെ വളരെ മോശമാണ്‌. എന്തു കാര്യത്തിനു വേണ്ടിയാണെങ്കിലും സര്‍ക്കാര്‍ ഓഫിസുകളില്‍ പോകണം. അവിടെയാകട്ടെ വലിയ ബുദ്ധിമുട്ടുകളും. അതു പരിഹരിച്ചാല്‍ കൂടുതല്‍ പേര്‍ വരും, നിക്ഷേപം വരും. 
നിലവിലെ സംവിധാനം മാറ്റിയെടുക്കാന്‍ സര്‍ക്കാരും ജനങ്ങളും തയാറാകണം.- സാജന്‍ ചോദ്യത്തിന്‌ മറുപടിയായി പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്നുള്ള പിന്തുണയില്ലായ്‌മയെക്കുറിച്ച്‌ സാജന്‍ വിശദമായി പറയുന്നുണ്ട്‌. ഒരു സമയത്ത്‌ വരുമ്പോള്‍ മണലിന്റെ പ്രശ്‌നം പറയും, അതിന്റെ പേപ്പറില്ല അങ്ങനെയങ്ങനെ. പിന്നെ കല്ലിന്റെ പ്രശ്‌നം, സിമന്റ്‌.. ഇങ്ങനെ ഓരോ സമയത്തും പ്രശ്‌നങ്ങള്‍. അങ്ങനെ മോശമായൊരു നിലയിലേക്കു ബിസിനസ്‌ പോകുന്നു."സാജന്‍ പറയുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha