സാജനുമായി വ്യക്തി വൈരാഗ്യം ഇല്ല. ഭാര്യയുടെ ആരോപണം തെറ്റ്;ആന്തൂർ നഗരസഭ ചെയർപെഴ്സൺ പി.കെ ശ്യാമള.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: പാർത്ഥാസ് ഗ്രൂപ്പ് ഉടമ സാജൻ പാറയിലിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി ആന്തൂർ നഗരസഭാ ചെയർപേഴ്സൺന്റെ പത്ര സമ്മേളനം. സാജനുമായി തനിക്ക് വ്യക്തിവിരോധമില്ലെന്ന് ചെയർപേഴ്സൺ പി. കെ. ശ്യാമള പറഞ്ഞു. സാജന്റെ ഭാര്യയുടെ ആരോപണം ശുദ്ധ തെറ്റാണെന്നും പി കെ ശ്യാമള വ്യക്തമാക്കി. 1970 മുതൽ പൊതുരംഗത്ത് പ്രവർത്തിച്ചു വരുന്ന തന്നെപ്പറ്റി ജനങ്ങൾക്കറിയാമെന്നും അവർ പറഞ്ഞു. മരിച്ച സാജൻ പാറയിലുമായി ഒരു വ്യക്തി വിരോധവുമില്ല. കെട്ടിടവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും ചട്ടങ്ങളും ഉണ്ടായിരുന്നു. ആ പ്രശ്നങ്ങൾ പരിഹരിക്കാനാണ് നഗരസഭ ശ്രമിച്ചത്. ചട്ടലംഘനം നടത്തിയതിന്റെ പേരിലുള്ള ഔദ്യോഗിക നടപടികൾ മാത്രമാണ് ഉണ്ടായത്. സാജൻ സുഹൃത്ത് മുഖേനയാണ് തന്നെ കാണാൻ വന്നത്. കംപ്ലീഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഭരണസമിതിക്ക് മുമ്പിൽ പ്രശ്നം ചർച്ചക്ക് വന്നിട്ടില്ല. ഒരു ചെയർമാൻ വിചാരിച്ചാൽ നിയമ പ്രകാരം നടക്കുന്ന കെട്ടിട നിർമ്മാണം തടയാനാവില്ല. എന്നിട്ടും തനിക്കെതിരെ മാത്രം സാജന്റെ ഭാര്യയും കുടുംബവും ആരോപണ മുന്നയിക്കുന്നതിന്റെ കാരണമറിയില്ല. ഉദ്യോഗസ്ഥന്മാർ ഈ വിഷയത്തിൽ സ്വാഭാവികമായ കാലതാമസം മാത്രമേ കാണിച്ചിട്ടുള്ളൂവെന്നും പി.കെ. ശ്യാമള പറഞ്ഞു. സാജൻ ആദ്യഘട്ടത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയതായി വിവരമുണ്ടായിരുന്നു. തുടർന്ന് ജില്ലാ നേതൃത്വം നമ്മളുമായി ബന്ധപ്പെട്ടിരുന്നു. അതേ തുടർന്ന് പ്രശ്നം പരിഹരിക്കാനാണ് നഗരസഭ ശ്രമിച്ചതെന്നും പി.കെ. ശ്യാമള പറഞ്ഞു. ചെയർപേഴ്സൻ സ്ഥാനം രാജിവെക്കണമെന്ന യു ഡി എഫിന്റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി പറയാതെ അവർ ഒഴിഞ്ഞുമാറി. ലൈസൻസ് ലഭിക്കുന്നതിന് മുമ്പായി നടന്ന മൂന്ന് വിവാഹങ്ങളിലും വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതായും, ഇക്കാര്യത്തിൽ സർട്ടിഫിക്കറ്റ് നൽകിയത് നിയമ വിരുദ്ധമല്ലേ എന്ന ചോദ്യത്തിന് അത് മാനുഷിക പരിഗണന വെച്ചാണെന്നായിരുന്നു പി.കെ.ശ്യാമളയുടെ മുപടി. എങ്കിൽ 15 കോടി ചെലവഴിച്ച് ഓഡിറ്റോറിയം നിർമ്മിച്ചയാളോടും മാനുഷിക പരിഗണന കാട്ടേണ്ടതായിരുന്നില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വേണ്ടതായിരുന്നു എന്ന മറുപടിയാണ് നൽകിയത്. സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി. പി .ഉഷ, കെ. പി. ശ്യാമള, കെ. രവീന്ദ്രൻ, വി. പുരുഷോത്തമൻ, എ പ്രിയ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha