
ശക്തമായ മിന്നലേറ്റ് ഫര്‍ണ്ണിച്ചര്‍ കട കത്തിനശിച്ചു. മരങ്ങളും ഫര്‍ണ്ണിച്ചറുകളും പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. തളിപ്പറമ്പ മുയ്യത്ത് ഐശ്വര്യ ഫര്‍ണിച്ചര്‍ ആന്‍ഡ് വുഡ് വര്‍ക്സില്‍ പുലര്‍ച്ചയെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
ഇടിമിന്നല്‍ കടയുടെ മേല്‍ക്കൂരയില്‍ പതിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനായി എഴുന്നേറ്റ സമീപവാസികളാണ് തീ പടരുന്നത് കണ്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു . ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത് . എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കട ഉടമ ശ്രീധരന്‍ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു