ഒൻപതാം ക്ലാസ്സുകാരിയായ ഭാര്യാനുജത്തിയെ പീഡിപ്പിച്ചു; പരിയാരത്ത് യുവാവ് അറസ്റ്റില്‍.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: ഭാര്യയുടെ അനുജത്തിയായ ഒന്‍പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. തൃക്കരിപ്പൂർ സ്വദേശിയായ മുനീര്‍ (43) നെയാണ് പരിയാരം സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. പിലാത്തറ ടൗണില്‍ ക്കച്ചവടക്കാരനാണ് പ്രതി.
ഇയാൾ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 13 കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മാതാവ് ചോദ്യം ചെയ്തപ്പോഴാണ് പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പറഞ്ഞത്. മെഡിക്കല്‍ പരിശോധനയില്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിന്റെയടിസ്ഥാനത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha