പച്ചപ്പ്‌ തരിശു കര നെൽകൃഷി പദ്ധതി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൂടാളി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി കുടുംബശ്രീ പ്രവർത്തകർ 5 ഏക്കർ സ്ഥലത്ത് കരനെൽകൃഷി  തുടങ്ങി. കൂടാളിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനടുത്ത്  പാട്ടത്തിനെടുത്ത സ്ഥലത്താണ് നെൽ കൃഷി ആരംഭിച്ചത്. ശ്രെയസ് വിത്ത് ഇട്ടുകൊണ്ട്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി. നൗഫൽ ഉൽഘടനം ചെയ്തു. ക്ഷേമ കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. പ്രഭാവതി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. പി. പ്രേമരാജൻ, കൃഷി അസിസ്റ്റന്റ് ശ്രീജ. വി., നളിനി. പി. പി. ചന്ദ്രിക. എ. കെ. രാധ. പി. പി. എന്നിവർ സംസാരിച്ചു. കൂടാളി യിൽ തരിശ് ഭൂമി മുഴുവൻ കൃഷി യോഗ്യമാക്കുവ്വാൻ 'പച്ചപ്പ്‌' എന്ന പേരിൽ  പദ്ധതികൾ നടപ്പിലാക്കി വരികയാണ്..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha