രാഹുലിന് സ്ഥാനമൊഴിയാം, പക്ഷേ മറ്റൊരാളെ നിര്‍ദേശിക്കണം : വീരപ്പമൊയ്‌ലി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


അധ്യക്ഷന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ അനിശ്ചിത്വം തുടരുന്നതിനിടെ ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ വീരപ്പമൊയ്‌ലി. ഈ നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി മെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷസ്ഥാനം ഒഴിയണമെങ്കില്‍ ഒഴിയാം. പക്ഷേ അനുയോജ്യനായ ഒരാളെ കണ്ടെത്തിയിട്ട് വേണം പദവി ഒഴിയാനെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയില്‍ ആശങ്ക പ്രകടമാക്കിയാണ് കോണ്‍ഗ്രസ്‌ നേതാവ് വീരപ്പമൊയ്‌ലി രംഗത്തെത്തിയത്. ഇപ്പോഴുള്ള നിഷ്‌ക്രിയത്വം പാര്‍ട്ടിയെ തകര്‍ക്കും. രാജസ്ഥാനിലും പഞ്ചാബിലും പാര്‍ട്ടിക്കകത്ത് ഭിന്നത രൂക്ഷമാണ്. രാഹുല്‍ ഗാന്ധിക്കു രാജിവെക്കണമെങ്കില്‍ അത് ആകാം. പക്ഷേ പാര്‍ട്ടിയിലെ പ്രസിസന്ധികള്‍ പരിഹരിച്ച്‌ അധ്യക്ഷസ്ഥാനത്തേക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തിയതിന് ശേഷം മാത്രമേ പദവി ഒഴിയാവു എന്നും വീരപ്പമൊയ്‌ലി പറഞ്ഞു.രാഹുല്‍ തന്നെ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണം. ഇത് നിര്‍ണ്ണായക സമയമാണ്. അദ്ദേഹത്തിന്റേത് ദേശീയ ദൗത്യമാണ്. പാര്‍ട്ടിയെ കെട്ടിപ്പടുക്കേണ്ടതുണ്ട്. പാര്‍ട്ടിയെ നിലനിര്‍ത്തേണ്ടതുണ്ട്. അതിന്റെ സ്ഥിരതയും ഐക്യവും നിലനിര്‍ത്തേണ്ടതുണ്ട്, വീരപ്പ മൊയ്ലി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha