മണ്‍സൂണ്‍: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയം തിങ്കളാഴ്ച മുതല്‍ മാറും, പുതിയ സമയക്രമം ഇങ്ങനെ
കണ്ണൂരാൻ വാർത്ത


കണ്ണൂര്‍: കൊങ്കണ്‍ വഴി ഓടുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ സമയത്തില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ മാറ്റം വരും. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ ടൈംടേബിള്‍. മംഗള, നേത്രാവതി, മത്സ്യഗന്ധ തുടങ്ങി 25ലധികം വണ്ടികള്‍ പത്ത് മുതല്‍ പുതിയ സമയത്തിലായിരിക്കും ഓടുക. തിരുവനന്തപുരത്തു നിന്ന് ലോകമാന്യതിലകിലേക്ക് പുറപ്പെടുന്ന നേത്രാവതി (16346) എക്‌സ്പ്രസ് പഴയ സമയത്ത് തന്നെയായിരിക്കും പുറപ്പെടുക.  

കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് പുറപ്പെട്ട് മംഗളൂരുവില്‍ അവസാനിക്കുന്ന വണ്ടികളുടെ സമയത്തില്‍ മാറ്റമില്ല. എറണാകുളത്തു നിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗള എക്‌സ്പ്രസ് (12617) രാവിലെ 10.50നാണ് പുറപ്പെടുക. നിലവിലെ സമയം ഉച്ചയ്ക്ക് 1.15 ആണ്. നിസാമുദ്ദീന്‍ എറണാകുളം മംഗള (12618) നിലവിലുള്ള സമയത്തെക്കാള്‍ ഒരു മണിക്കൂര്‍ അന്‍പതു മിനിറ്റ് വൈകിയാണ് കേരളത്തിലൂടെ സര്‍വീസ് നടത്തുക.

ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി (16345) എക്‌സ്പ്രസ് 1.35 മണിക്കൂര്‍ വൈകി എത്തും. മണ്‍സൂണില്‍ പുലര്‍ച്ചെ 5.50ന് മംഗളൂരു ജങ്ഷനിലെത്തുന്ന വണ്ടി രാത്രി 7.55ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി (16346) രാവിലെ 9.30നാണ് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുക. രാത്രി 11.10നു മംഗളൂരു ജങ്ഷനിലെത്തും. സമയത്തില്‍ മാറ്റമില്ല. മംഗളൂരുവില്‍നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ(12620) ഉച്ചയ്ക്ക് 12.50ന് പുറപ്പെടും. നിലവില്‍ ഉച്ചയ്ക്ക് 2.35 ആയിരുന്നു സമയം. തിരിച്ചുവരുന്ന വണ്ടി (12619) രാവിലെ 10.25നു മംഗളൂരു സെന്‍ട്രലില്‍ എത്തും.

ജൂണ്‍ 10നു മുന്‍പ് ടിക്കറ്റെടുത്തവര്‍ മണ്‍സൂണ്‍ സമയം യാത്രചെയ്യുമ്പോള്‍ സമയമാറ്റം ശ്രദ്ധിക്കണം. ടിക്കറ്റിലടിച്ച സമയവും മണ്‍സൂണ്‍ സമയവും മാറുന്നതിനാലാണിത്. മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ പുതിയ സമയം ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതുസംബന്ധിച്ച് റെയില്‍വേ എസ്എംഎസ് അയക്കുന്നുമുണ്ട്.

വണ്ടികളുടെ സമയം (ഷൊര്‍ണൂര്‍) പഴയത്, പുതിയത് എന്ന ക്രമത്തില്‍

എറണാകുളം നിസാമുദ്ദീന്‍ മംഗള (12617) 15.25 - 13.05
നിസാമുദ്ദീന്‍-എറണാകുളം മംഗള (12618) 7.20 -9.00 
ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി (16345)  10.45 - 12.00 
തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി (16346)  16.30 - 16.30 
ഭാവ്‌നഗര്‍ കൊച്ചുവേളി( 19260) തിങ്കള്‍ 19.50 - 22.35 
ഓഖ എറണാകുളം (16337)ചൊവ്വ, ഞായര്‍19.50 - 22.35 
ബിക്കാനീര്‍ കൊച്ചുവേളി (16311)വ്യാഴം  19.50- 22.35 
വരാവല്‍ തിരുവനന്തപുരം( 16333)വെള്ളി 19.50 -22.35 
പുണെ എറണാകുളം (11097 )ശനി 4.55- 04.55
 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത