കതിരൂർ പൊന്ന്യത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു, ആർക്കും പരിക്കില്ല
കണ്ണൂരാൻ വാർത്ത

കതിരൂർ പൊന്ന്യത്ത് ബസ്സുകൾ കൂട്ടിയിടിച്ചു.പുലർച്ചെ 5.30ഓടെയാണ് ബാംഗ്ലൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കെബിഎസ് ബസ്സും ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന വിക്രാന്ത് ബസ്സും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ബസ്സുകളുടെ മുൻഭാഗം ഭാഗികമായി തകർന്നു. സാറമ്പി ബസ്‌സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുകയായിരുന്ന വിക്രാന്ത് ബസ്സിനെ അമിത വേഗതയിൽ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത