ദോഹഃ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ദോഹഃ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ത്യാഗത്തിന്‍റെയും ക്ഷമയുടെയും  മഹത്തായ അനുഭവങ്ങള്‍ പ്രധാനം ചെയ്യുന്ന റംസാന്‍റെ സന്ദേശവും സന്തോഷവും പങ്കുവെയ്ക്കുന്നതിനും പരസ്പര സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനുമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്  അനീഷ് ബാബു മുഴുപ്പിലങ്ങാടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ പ്രമുഖ പ്രഭാഷകനായ ഉസ്താദ് അബൂബക്കര്‍ സാദിഖി റംസാന്‍ സന്ദേശം നല്‍കി. ജാതിമത ചിന്തകള്‍ക്കധീതമായി മനസ്സിന്‍റെ നന്മയും പരിശുദ്ധിയുമാണ്  റംസാന്‍ നോമ്പിനാധാരമെന്നും. സഹജീവികളുടെ  വിശപ്പും ദാരിദ്രവും മനസ്സിലാക്കാന്‍  നമുക്കേവര്‍ക്കും കഴിയണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് ശ്രീ, സമീര്‍ ഏറാമല, ഇന്‍കാസ് ഗ്ലോബല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് ശ്രീ കെ കെ ഉസ്മാന്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ സുരേഷ് കാര്യാട്, വൈസ് പ്രസിഡണ്ട് ശ്രീ നിയാസ് ചെരിപ്പത്ത് ,ശ്രീ മനോജ് കൂടല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു  സംസാരിച്ചു. ജനഃ സെക്രട്ടറി ശ്രീ ജെനിറ്റ് ജോബ് സ്വാഗതവും, ജോ. ട്രഷറര്‍ ശ്രീ അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു. ശ്രീ ഷാദുലി, ശ്രീ നിഹാസ് കൊടിയേരി,ശ്രീ. ഷമീര്‍ മട്ടന്നൂര്‍, ശ്രീ.ജംനാസ് മാലൂര്‍,ശ്രീ അബ്ദുള്‍ റഹീം,ശ്രീ സുരേഷ്, ശ്രീ ജയചന്ദ്രന്‍, ശ്രീ നിസാര്‍ എ പി, ശ്രീ  ഷമ്മാസ്, ശ്രീ നിയാദ്, ‍ശ്രീ.ശ്രീരാജ് കണ്ണൂര്‍,ശ്രീ അഭിഷേക് മാവിലായി, ശ്രീ അനീസ്, ശ്രീ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha