മട്ടന്നൂരില്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ നിര്‍മിക്കാൻ 71.50 കോടി രൂപ ചെലവഴിക്കുന്നതിന്‌ കിഫ്‌ബി അംഗീകാരം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂരില്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ നിര്‍മിക്കാൻ അനുമതിയായി. സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിന്റെ ആദ്യഘട്ട പ്രവര്‍ത്തനത്തിന്‌ 71.50 കോടി രൂപ ചെലവഴിക്കുന്നതിന്‌ കിഫ്‌ബി അംഗീകാരം നല്‍കി. പഴശ്ശി ജലസേചന പദ്ധതിയില്‍നിന്ന്‌ മട്ടന്നൂര്‍ കോടതിക്ക്‌ സമീപം വിട്ടുകിട്ടിയ സ്ഥലത്താണ്‌ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുക. കണ്ണൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥര്‍ഥ്യമായതോടെ ആധുനിക ചികിത്സ ലഭ്യമാകുന്ന ആശുപത്രികൂടി ആരംഭിക്കണമെന്ന്‌ ആവശ്യമുയര്‍ന്നിരുന്നു. സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ യാഥാര്‍ഥ്യമാകുന്നതോടെ അത്യാധുനിക ചികിൽസാ സൗകര്യം ലഭ്യമാകുന്ന നഗരമായി മട്ടന്നൂരും മാറും. എല്ലാവിഭാഗങ്ങളിലുമുള്ള വിദഗ്‌ധഡോക്ടര്‍മാരുടെ സേവനവും ലഭിക്കുന്ന നൂറ്‌ കിടക്കകളുമുള്ള ആശുപത്രി നിര്‍മിക്കാനാണ്‌ ആദ്യഘട്ടത്തിൽ സര്‍ക്കാര്‍ തീരുമാനിച്ചത്. സാങ്കേതിക നടപടികളും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ച്‌ ഉടന്‍ നിർമാണ പ്രവൃത്തി ആരംഭിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha