തലശ്ശേരി എ.വി.കെ നായർ റോഡിൽ വ്യാപാരസ്ഥാപനത്തിന് മുന്നിൽ വാഹനം പാർക്ക് ചെയ്തതേ ചൊല്ലിയുള്ള തർക്കം സംഘർഷത്തിനിടയാക്കി. വ്യാപാരിക്ക് പരിക്ക്. 6 ആർഎസ്എസ് ബിജെപി പ്രവർത്തകർക്കെതിരെ കേസ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി : വ്യാപാര സ്ഥാപനത്തിന് മുന്നിൽ വാഹനം നിർത്തിയിട്ടതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. തലശേരി എ.വി.കെ നായർ റോഡിലാണ് തർക്കം ഉണ്ടായത്. തുടർന്ന് കടയിൽ കയറി മാനേജരെ ഒരു സംഘം ഇരുമ്പുവടി കൊണ്ട് അക്രമിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ എ.വി.കെ നായർ റോഡിൽ വ്യാപാരികൾ ഉച്ചവരെ ഹർത്താലാചരിച്ചു.
തലശ്ശേരി ഏവികെ നായർ റോഡിലെ എക്സ്പാൻഷെ തുണിക്കടയിലെ മാനേജർ നെട്ടൂർ ഇല്ലിക്കുന്ന് ആസിയാസിൽ ഫിറോസിനാണ് ഇരുമ്പ് വടി കൊണ്ടുള്ള അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ തലശ്ശേരി ചെട്ടിമുക്ക് സ്വദേശികളായ ഷമൽദാസ് അടക്കം ആറ് കണ്ടാലറിയാവുന്ന അവർക്കെതിരെ തലശ്ശേരി പോലീസ് വധശ്രമത്തിന് കേസെടുത്തു. പരിക്കേറ്റ ഫിറോസ് തലശ്ശേരി ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫിറോസിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം പി ജയരാജൻ ഏരിയ സെക്രട്ടറി എം സി പവിത്രൻ എന്നിവർ സന്ദർശിച്ചു. കടയിൽ കയറി മാനേജരെ മർദിച്ച നടപടിയിൽ പ്രതിഷേധിച്ച് തലശ്ശേരി എ.വി.കെ നായർ റോഡിലെ വ്യാപാരികൾ ഉച്ചവരെ ഹർത്താൽ ആചരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha