വ്യാപാര പ്രമുഖനായ കെ മുസ്തഫ ഹാജി (കെ എം-69) നിര്യാതനായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: വ്യാപാര പ്രമുഖനായ കെ മുസ്തഫ ഹാജി (കെ എം-69) നിര്യാതനായി. പയ്യന്നൂർ തേജസ് വസ്ത്രാലയത്തിന്റെ പാർട്ട്ണറും നിരവധി വ്യാപാര സമുച്ചയങ്ങളുടെയും ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി, തളിപ്പറമ്പ് ദാറുൽ ഫലാഹ് അക്കാദമി - സിഎച്ച്എം സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ട്രഷറർ, തളിപ്പറമ്പ് സി എച്ച് സെൻറർ പ്രവർത്തക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മർച്ചന്റ് അസോസിയേഷൻ തളിപ്പറമ്പ് യൂണിറ്റിന്റെ മുൻ പ്രസിഡണ്ടായിരുന്നു. പരേതനോടുള്ള ആദരസൂചകമായി നാളെ (വെള്ളിയാഴ്ച്ച) രാവിലെ 11 മണി വരെ തളിപ്പറമ്പിലെ വ്യാപാരികൾ ഹർത്താൽ ആചരിക്കും.ഭാര്യ: നസീമ. മക്കൾ: ഷിറിൽ, ഷിൽവി, ഷെർവി, ഷിംറി, ഷഫ്സീല, ഷിബിൽ. മരുമക്കൾ: റസീന, അഷ്റഫ്, ബിന്യാമിൻ, ജലീൽ, ഷാജി, നഫീസത്ത്. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, സലാം (ഇരുവരും ജാസ്മിൻ ടെക്സ്റ്റയിൽസ്), അഷ്റഫ്, ഖാലിദ്(ഇരുവരും ഗ്രാന്റ് തേജസ്), അലീമ, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 ന് തളിപ്പറമ്പ് വലിയ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha