ബി.ജെ.പി.നേതാവ് സുമേഷ് വധശ്രമം ; 6 പ്രതികൾക്ക് തടവും പിഴയും: കൊടി സുനി ഉൾപെടെ 4 പേരെ വെറുതെ വിട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : തലശ്ശേരി ബി.ജെ.പി ആർ.എസ്.എസ്. പ്രാദേശിക നേതാവ് എം.പി. സുമേഷിനെ പുതിയ ബസ് സ്റ്റാന്റ് നാരങ്ങാപ്പുറത്തിനടുത്ത് വച്ച് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ സി.പി.എം. പ്രവർത്തകരായ ആറുപേരെ തലശ്ശേരി പ്രിൻസിപ്പൽ സബ്ബ് കോടതി പത്ത് വർഷം വീതം തടവിനും 30,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. പത്ത് പേർ വിചാരണ നേരിട്ടതിൽ ടി.പി. വധകേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി ഉൾപെടെ നാല് പേരെ വെറുതെ വിട്ടു. കതിരൂരിലെ വി.പി. സന്തോഷ് എന്ന പൊട്ടി സന്തോഷ്, എരഞ്ഞോളി കുടക്കളത്തെ കക്കാടൻ ധിരേഷ്, സഹോദരൻ വിജേഷ്, തച്ചോളി ഷിജിത്ത്, കുഞ്ഞിപ്പറമ്പത്ത് ജിനേഷ്, കുണ്ടുചിറയിലെ വലിയ കത്ത് സംജിർ എന്നിവരെ ശിക്ഷിച്ചത്. പ്രതികൾ പിഴയടച്ചില്ലെങ്കിൽ 8 മാസം വീതം അധിക തടവ് അനുഭവിക്കണം. 2008 മാർച്ച് 5 ന് ഉച്ചയോടെയായിരുന്നു സംഭവം. സുമേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് തൊട്ടുപിറകെയും അടുത്ത ദിവസവുമായി ബി.ജെ.പി, സി.പി.എം. പ്രവർത്തകരായ ഏഴ് പേർ തലശ്ശേരിയിലും പരിസരങ്ങളിലുമായി കൊല്ലപ്പെട്ടിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ രാമചന്ദ്രനാണ് ഹാജരായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha