5000 ആമകളുമായി മലേഷ്യയിൽ രണ്ട് ഇന്ത്യക്കാർ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


Turtle,Indians

ക്വലാലംപുര്‍ : 5000ത്തിലേറെ ആമക്കുഞ്ഞുങ്ങളുമായി ഇന്ത്യക്കാർ മലേഷ്യന്‍ അധികൃതരുടെ പിടിയിൽ. രണ്ട് ഇന്ത്യക്കാരെയാണ് പിടികൂടിയത്. ചുവന്ന ചെവികളുള്ള ആമകളുമായിട്ടാണ് ഇവരെ അധികൃതർ പിടികൂടിയത്. വളർത്തു മൃഗ വിഭാഗത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ചുവന്ന ചെവിയുള്ള ആമകൾ. വലിയ ബക്കറ്റുകളിലും സ്യൂട്കേസിലുമാണ് ആമകളെ കടത്താന്‍ ശ്രമിച്ചത്.

ചൈനയിൽനിന്നുമാണ് ഇവർ മലേഷ്യയിൽ ആമകളുമായി എത്തിയത്. പിടികൂടിയ ആമകള്‍ക്ക് ഏകദേശം 12700 ഡോളര്‍ (8.89 ലക്ഷം രൂപ) വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.മലേഷ്യന്‍ നിയമപ്രകാരം പരാമവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha