തളിപ്പറമ്പ് മൂയ്യത്ത് ഫർണ്ണിച്ചർ കട കത്തിനശിച്ചു; 50 ലക്ഷത്തോളം രൂപയുടെ നഷ്ട്ടം.
കണ്ണൂരാൻ വാർത്ത

തളിപ്പറമ്പ: ഫർണിച്ചർ കട കത്തിനശിച്ചു. അമ്പത്ലക്ഷത്തോളം രൂപയുടെ നഷ്ടം. മുയ്യം പള്ളി വയലിലെ ഐശ്വര്യ ഫർണിച്ചർ ആന്റ് വുഡ് വർക്ക് സ്ഥാപനമാണ് ഇന്ന് പുലർച്ചെ കത്തി നശിച്ചത്. പള്ളിവയലിലെ എം.വി. ശ്രീധരന്റെ ഉടമസ്ഥതയിലുള്ളതാണ്. രണ്ട് നിലയിൽ ഉള്ള ബിൽഡിങ്ങിലെ സാധനങ്ങൾ മുഴുവനായും കത്തിനശിച്ചു. താഴത്തെ നിലയിലെ കോൺക്രീറ്റ് പൊട്ടിയാണ് തീ മുകൾ നിലയിൽ എത്തിയത്. ബിൽഡിങ്ങ് പൂർണമായും കത്തിയ നിലയിലാണ്. പ്ലയിനർ ഉൾപ്പെടെ മുഴുവൻമിഷ്യനറി കളും നശിച്ചു. ഒരു ക്വാട്ടേഴ്സിനു വേണ്ടി നിർമിച്ചു വെച്ച ലക്ഷങ്ങളുടെ ഉരുപ്പടികൾ മുഴുവനായും കത്തിനശിച്ചിട്ടുണ്ട്. തേക്ക്, പ്ലാവ്. മറ്റു വില പിടിപ്പുള്ള ലക്ഷക്കണക്കിന് മറ്റു ഉരുപ്പടികളും. കത്തി നശിച്ചിരുന്നു. ഇന്ന് പുലർച്ചെ നാലോടെ യാണ് ഇവിടെ നിന്നും തീ കത്തുന്നത് കണ്ട് സ്ഥാപനത്തിന്റെ സമീപത്തെ വീട്ടിലുള്ളവർ അഗ്നിശമന സേനയെ അറിയിച്ചത്. തളിപ്പറമ്പിൽ നിന്നും മൂന്ന് യൂണിറ്റ് എത്തിയാണ്. തീ അണച്ചത്. ഇന്നലെ രാത്രി ശക്തമായ ഇടിയും മിന്നലോട് കൂടിയ മഴയും ഉണ്ടായിരുന്നു’ മിന്നലിൽ ഷോർട്ട് സർക്യൂട്ടാവാം തീ പിടിക്കാൻ കാരണമെന്നാണ് കരുതുന്നത് ഫർണിച്ചർ കടയ്ക്ക് കുറച്ച് അകലെ ഉള്ള വീട്ടിന് ഇന്നലത്തെ മഴയിൽ മിന്നലേറ്റ് വയറിങ്ങും’ മറ്റും കത്തിവീട്ടുപകരങ്ങൾ നശിച്ചിരുന്നു.തളിപ്പറമ്പ പോലിസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത