ഇരിട്ടി കീഴൂരിൽ ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു, 5 പേർക്ക് പരിക്ക്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : കീഴൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. 5 പേർക്ക് പരിക്ക്.തലശ്ശേരി മേലൂർ സ്വദേശിനി അമ്പിളിയാണ് മരിച്ചത്. ഇരിട്ടി ഹൈസ്കൂൾ റോഡിലെ ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവായ രോഗിയെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. ഹൈസ്കൂൾ റോഡിലെ വലിയ ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മതിലിലിടിച്ചാണ് അപകടം നടന്നത്.അപകടത്തിൽ ഓട്ടോ ഡ്രൈവർ പിണറായി സ്വദേശി മോഹനൻ, ദർശന എന്നിവർക്കും മുഴക്കുന്ന് സ്വദേശി അശ്വതി, ശിവദ, റിഷിത എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സാരമായി പരിക്കേറ്റ അമ്പിളി കണ്ണൂർ മിംസ് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha