373 മണ്ഡലങ്ങളില്‍ വോട്ട് എണ്ണിയതില്‍ ആരോപണം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ബിജെപി വമ്പന്‍ വിജയം നേടിയ ലോക് സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്‍ത വോട്ടിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും വ്യത്യാസമുള്ളതായി റിപ്പോര്‍ട്ട്.  ഇംഗ്ലീഷ് വാര്‍ത്താ വെബ്‍സൈറ്റ് ദി ക്വിന്‍റ്‍ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ വ്യത്യാസം കണ്ടെത്തിയത്. പോള്‍ ചെയ്‍ത വോട്ടുകളെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണിയെന്നാണ് ക്വിന്‍റ് അവകാശപ്പെടുന്നത്. ഉദാഹരണത്തിന് തമിഴ്‍നാട്ടിലെ കാഞ്ചിപുരം മണ്ഡലത്തില്‍ 12,14,086 വോട്ടുകള്‍ പോള്‍ ചെയ്‍തു. എന്നാല്‍ 12,32,417 ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എണ്ണിയത്. 17,871 വോട്ടുകള്‍ അധികം വന്നു. ഇത് എങ്ങനെയാണ് എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കുന്നില്ലെന്ന് ക്വിന്‍റ് റിപ്പോര്‍ട്ട് പറയുന്നു.  തമിഴ്‍നാടിലെയും ഉത്തര്‍പ്രദേശിലെയുമായി കാഞ്ചീപുരം, ധര്‍മ്മപുരി, ശ്രീപെരുമ്പത്തൂര്‍, മഥുര എന്നീ നാല് ലോക് സഭ മണ്ഡലങ്ങളിലാണ് ഏറ്റവും അധികം വോട്ടുകള്‍ പോള്‍ ചെയ്‍തതിനെക്കാള്‍ അധികമായി എണ്ണിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha