ദുബൈ ബസപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം ദിയാധനം നല്‍കണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoദുബൈ: കഴിഞ്ഞ ഈദുല്‍ ഫിത്വര്‍ അവധിക്ക് ദുബൈയിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് 34 ലക്ഷം ദിര്‍ഹം ദിയാധനമായി നല്‍കണമെന്ന് ദുബൈ ട്രാഫിക് പ്രോസിക്യൂഷന്‍. പെരുന്നാള്‍ അവധി ആഘോഷിക്കുന്നതിന് ഒമാനിലെത്തി തിരികെ ദുബൈയിലേക്ക് മടങ്ങുന്നവരാണ് ഒമാന്‍ മുവാസലാത്ത് ബസ് അപകടത്തില്‍ മരണമടഞ്ഞവരില്‍ ഏറെയും.

ബസ് ഓടിച്ചിരുന്ന 53കാരനായ ഒമാനി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത്. 40 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ചിരുന്ന ഭാഗത്തേക്ക് 94 കിലോമീറ്റര്‍ വേഗതയില്‍, ബസ് ഓടിച്ചു കയറ്റുകയായിരുന്നു. ഇവിടേക്ക് ബസുകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരന്നില്ല.

വേഗപരിധിയെ കുറിച്ചും ഉയര പരിധിക്ക് ദിശാസൂചകം നല്‍കുന്ന ബാരിയാറിനെ കുറിച്ചും പ്രധാന റോഡില്‍ സൂചന ഉണ്ടായിരിക്കെ അതൊക്കെ അവഗണിച്ചു അനുമതിയില്ലാത്തിടത്തേക്ക് പ്രവേശിച്ചത് അശ്രദ്ധയും അങ്ങേയറ്റം കുറ്റകരവുമാണെന്ന് എമിറേറ്റ്‌സ് ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവിയും അഡ്വക്കേറ്റ് ജനറലുമായ സലാഹ് ബു ഫറൂഷ അല്‍ ഫലാസി പറഞ്ഞു. 30 യാത്രക്കാരില്‍ 17 പേരുടെ മരണത്തിനിടയാക്കുകയും 13 പേര്‍ക്ക് പരിക്ക് പറ്റുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്കും സ്ഥാവര ജംഗമ വസ്തുക്കള്‍ക്കും കേടുപാടുകള്‍ വരുത്തുന്നതിനും ഇടയാക്കിയ അപകടത്തിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും പിഴയും ഒടുക്കണം. മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിയാധനമായി നല്‍കണമെന്നും അദ്ദേഹം ഉത്തരവിട്ടു.

യു എ ഇ ഫെഡറല്‍ പീനല്‍ കോഡ്, ട്രാഫിക് നിയമം അനുസരിച്ചാണ് പിഴ.
റാശിദിയ മെട്രോ സ്റ്റേഷനിലേക്ക് 2.2 മീറ്ററില്‍ ഉയരം കുറവുള്ള വാഹനങ്ങള്‍ക്ക് പ്രവേശിക്കാനുള്ള റോഡിലൂടെയാണ് ഡ്രൈവര്‍ ബസ് ഓടിച്ചു വന്നത്. അപകടം നടന്നതിന്റെ 342 മീറ്റര്‍ അകലെ വേഗപരിധിയെക്കുറിച്ചും ഉയരം ക്രമപ്പെടുത്തുന്നതിനുള്ള ബാരിയറിനെക്കുറിച്ചും ദിശാസൂചക ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ മൊഴി നല്‍കി.
മരിച്ച 17 യാത്രക്കാരില്‍ 12 പേര്‍ ഇന്ത്യക്കാരായിരുന്നു. ഇതില്‍ ഏഴ് മലയാളികളും ഉള്‍പ്പെട്ടിരുന്നു. റാശിദിയ പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും ദുബൈ ട്രാഫിക് പോലീസ് വിശദമായി അന്വേഷിക്കുകയും ചെയ്ത കേസില്‍ ദുബൈ അറ്റോര്‍ണി ജനറല്‍ ഐസം ഈസ അല്‍ ഹുമൈദിന്റെ നേതൃത്വത്തിലുള്ള നിയമ വിദഗ്ധര്‍ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha