കൂത്തുപറമ്പിൽ ഇനി സി സി ടിവി ക്യാമറ കഥ പറയും : നഗരത്തിലെ വിവിധയിടങ്ങളിൽ 32 ക്യാമറകൾ സ്ഥാപിച്ചു
കണ്ണൂരാൻ വാർത്ത

കൂത്തുപറമ്പ്:കൂത്തുപറമ്പിൽ സി.സി.ടി.വി. ക്യാമറകൾ മിഴിതുറന്നു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച 32 ക്യാമറകളാണ് വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങിയത്. നഗരസഭാ ചെയർമാൻ എം.സുകുമാരൻ ഉദ്ഘാടനംചെയ്തു. സി.ഐ. ബി.രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. ജനകീയ കമ്മിറ്റി ചെയർമാൻ എൻ.പി.പ്രകാശൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. എസ്.ഐ. പി.റഫീഖ്, സി.ജി.തങ്കച്ചൻ, കെ.എ.സുധി, പി.സി.പോക്കു, കെ.ധനഞ്ജയൻ, വി.ബി.അഷറഫ്, കെ.വി.രജീഷ്, സി.പി.ഒ.മമ്മൂട്ടി, സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയകക്ഷി, സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ആറുലക്ഷം രൂപ ചെലവഴിച്ചാണ് തലശ്ശേരി-വളവുപാറ റോഡിൽ പൂക്കോട്ടുമുതൽ നിർമലഗിരിവരെയുള്ള വിവിധ സ്ഥലങ്ങളിലും കണ്ണൂർ റോഡിൽ കിണവക്കൽവരെയും ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അഞ്ചുമുതൽ എട്ടുവരെ മെഗാ പിക്‌സൽ ക്യാമറകളാണ് ഉപയോഗിച്ചിരിക്കുന്നത്. നൂറുമീറ്റർ ദൂരത്തുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പതിയും. ക്യാമറകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്റ്റേഷനിൽ കൺട്രോൾറൂം ഒരുക്കിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത