ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ 27 ലെക്ക് മാറ്റി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മുംബൈ ദിൻഡോഷി കോടതി ജൂൺ 27-ലേക്ക് മാറ്റിവെച്ചു. നേരത്തെ തിങ്കളാഴ്ച വിധി പറയുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചത്.ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി മുൻകൂർ ജാമ്യംതേടി കോടതിയെ സമീപിച്ചത്. അതിനിടെ പരാതി നല്കിയ യുവതി ബിനോയ് കോടിയേരിയുമായുണ്ടായിരുന്ന ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ മുംബൈ പോലീസിനു കൈമാറി. പാസ്പോർട്ട്, കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകൾ എന്നിവ ഇതിൽപ്പെടും.മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നല്കിയ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ അച്ഛന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണു പേരുള്ളത്. 2010 ജൂലായ് 22-നാണു യുവതി ആൺകുട്ടിക്കു ജന്മം നൽകുന്നത്. ആ സമയത്ത് അന്ധേരി വെസ്റ്റിലെ സ്വാതി അപ്പാർട്ട്മെന്റിലെ ഫ്ളാറ്റ് നമ്പർ 401-ലാണ് താമസിച്ചിരുന്നത്. ബിനോയിയുടെ സ്ഥിരം വിലാസവും ഇതുതന്നെയാണ് നൽകിയിട്ടുള്ളത്. 2010 നവംബർ ഏഴിനാണു ജനനസർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha