ലോകകപ്പ് 2019:ദക്ഷിണാഫ്രിക്കയെ കീഴടക്കി ബംഗ്ലാദേശ് കടുവകൾ, vijayam21റണ്ണിന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കിടുവയെ പിടിച്ച കടുവകള്‍

ഐ.സി.സി റാങ്കിങ്ങില്‍ മൂന്നാമത് നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത് വിജയപാത ബംഗ്ലാദേശ് സുഗമമാക്കി. 21 റണ്‍സിനാണ് ഏഷ്യന്‍ കടുവകളുടെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ പ്രയാണം അവസാനിക്കുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക രണ്ടിലും പരാജയപ്പെട്ടതോടെ ലോകകപ്പില്‍ അവര്‍ പതറുകയാണ്.

ബംഗ്ലാദേശിന്‍റേത് പോലെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരും അത്യാവശ്യം ക്രീസില്‍ താളം കണ്ടെത്തിയിരുന്നു. തുടക്കം ദക്ഷിണാഫ്രിക്കക്കും ഭദ്രമായിരുന്നു. ഡികോക്കും മാര്‍ക്കമും മനോഹരമായ രീതിയിലാണ് തുടങ്ങിയത്. ഡികോക്ക് 23(32) റണ്‍സും മാര്‍ക്രം 45(56) റണ്‍സുമെടുത്തു. ക്യച്ച് മിസ് ചെയ്തെങ്കിലും അത് റണ്ണാക്കാന്‍ റണ്ണിനായി ശ്രമിച്ച ഡികോക്കിനെ റഹീം റണ്ണൌട്ടില്‍ കുടുക്കി. മാര്‍ക്രത്തിനെ ഷക്കീബ് ക്ലീന്‍ ബൌള്‍ഡാക്കി. എന്നാല്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ ശക്തമായി. ഫാഫിന് മികച്ച പിന്തുണ നല്‍കി ഡേവിഡ് മില്ലറും 38(43) മികച്ച രീതിയില്‍ ബാറ്റ് വീശി. മികച്ച രീതിയില്‍ പന്തെറിഞ്ഞ മെഹദി ഹസ്സന്‍ ഇരുവരുടെ കുതിപ്പിനും വിലങ്ങിട്ടു. അടുത്തത് വാന്‍ ഡെര്‍ ഡസ്സെന്‍റെ ഊഴമായിരുന്നു. ഷൈഫുദ്ദീന്‍റെ പന്തില്‍ വാന്‍ ഡെര്‍ ഡസ്സെന്‍ 41(38) പുറത്താകുമ്പോള്‍ സ്കോര്‍ 39 ഓവറില്‍ 228ന് അഞ്ച്. ക്രീസില്‍ നില്‍ക്കുന്ന ജെ.പി ഡുമിനിക്കും ഫെലുക്വായോക്കും ഭാരമേറിയ ഉത്തരവാദിത്തങ്ങള്‍. മത്സരം ഉദ്യോഗജനകമായ നിമിഷങ്ങളിലേക്ക് കടക്കുകയായിരുന്നു. പക്ഷെ, ഒറ്റനോട്ടത്തില്‍ നോ ബോളെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഫുള്‍ടോസില്‍ ഫെലുക്വായോ പുറത്തായി. ഷൈഫുദ്ദീന്‍ വീണ്ടും ബംഗ്ലാദേശിനായി വിക്കറ്റെടുത്തു.

സമ്മര്‍ദ്ദത്തില്‍ നിന്നും കര കയറാന്‍ ഡുമിനിയും ക്രീസിലെത്തിയ മോറിസും പരമാവധി ശ്രമിച്ചു. അനാവശ്യ എക്ട്ര റണ്‍സ് കൊടുത്ത് ഷൈഫുദ്ദീന്‍ അതിന് സഹായിക്കുകയായിരുന്നു. അപ്പോഴും മുന്‍തൂക്കം ബംഗ്ലാദേശിന് തന്നെയായിരുന്നു. മോറിസും പുറത്തായതോടെ ഡുമിനിയുടെ ഒറ്റയാള്‍ പോരാട്ടം. നാല്‍പ്പത്തിയെട്ടാം ഓവറില്‍ അതും അവസാനിച്ചു. 37 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്ത് ഡുമിനി പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക പാടെ തകര്‍ന്നിരുന്നു. പിന്നീട് വന്നവര്‍ക്കൊന്നും ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്ക എന്ന വന്‍മരം തോല്‍വി സമ്മതിക്കുകയായിരുന്നു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. ഷൈഫുദ്ദീന്‍ രണ്ടും മെഹ്ദി ഹസന്‍, ഷക്കീബുല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ബംഗ്ലാദേശിനായി ഓപ്പണര്‍മാരായ തമീം ഇഖ്ബാലും സൌമ്യ സര്‍ക്കാരും ചേര്‍ന്ന് നല്‍കിയത്. 50 പന്തുകളില്‍ നിന്നും ഇരുവരും 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയുടെ പേസ് ബൌണ്‍സറുകള്‍ ചെറിയ രീതിയില്‍ ഇവരെ പേടിപ്പിച്ചെങ്കിലും അച്ചടക്കമുള്ള ബാറ്റിങ്ങിലൂടെ ബംഗ്ലാദേശ് അതിനെ മറികടന്നു. ഷക്കീബുല്‍ ഹസനും മുഷ്ഫികുര്‍ റഹീമുമാണ് ബംഗ്ലാദേശിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 75(84) റണ്‍സെടുത്ത ഷക്കീബും 78(80) റണ്ണെടുത്ത മുഷ്ഫികുര്‍ റഹീമും 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ബാറ്റിങ്ങിനിറങ്ങിയ എല്ലാവരും അവരവരുടെ പങ്ക് കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് സ്കോര്‍ കാര്‍ഡ് നോക്കിയാല്‍ മനസിലാകും. പരിക്ക് മൂലം കളിക്കാനിറങ്ങുമോ എന്ന സംശയം പരത്തിയിരുന്നെങ്കിലും തമിം ഇഖ്ബാല്‍ 16 റണ്ണെടുത്തു. അപകടകരമായി ബാറ്റ് വീശിയ സൌമ്യ സര്‍ക്കാര്‍ ഒമ്പത് ബൌണ്ടറികളടക്കം 42(30) റണ്‍സെടുത്ത് ബംഗ്ലാദേശ് ക്യാമ്പിന് ആശ്വാസമേകി. എന്നാല്‍ ക്രിസ് മോറിസ് സൌമ്യയെ തന്‍റെ പേസില്‍ കുടുക്കി. പിന്നീടാണ് കടുവകളുടെ ഇന്നിങ്സിന്‍റെ നെടുംതൂണായി മുഷ്ഫികുറും ഷക്കീബും വന്നത്. ഇരുവരും ക്രീസ് വിട്ടതിന് ശേഷമെത്തിയ മിതുനും 21(21) ബംഗ്ലാദേശ് നിരക്ക് ഔര്‍ജം പകര്‍ന്നു. ഒരു ഖട്ടത്തില്‍ മൊസഡക് ഹൊസൈനും 26(20) അപകടകാരിയായിരുന്നു. അവസാന ഓവറുകളില്‍ റണ്‍മഴ പെയ്യിച്ച് മഹ്മുദുള്ളയും 46(33) കൂടി ചേര്‍ന്നപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ബംഗ്ലാദേശിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്നു. 330/6. ദക്ഷിണാഫ്രിക്കായി ഫെലുക്വായോയും ഇമ്രാന്‍ താഹിറും ക്രിസ് മോറിസും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha