ചൈൽഡ് പ്രൊട്ടക്ടഡ് ടീമിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ "പ്രവേശനോത്സവം 2019" മാട്ടൂൽ സൗത്ത് GMLP സ്കൂളിൽ വെച്ച് നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 മാട്ടൂൽ സൗത്ത് GMLP സ്കൂൾ ഹെഡ് മിസ്ട്രെസ്സ് *ശകുന്തള ടീച്ചർ* സ്വാഗതം പറഞ്ഞു കൊണ്ട് തുടങ്ങിയ ചടങ്ങ് മാട്ടൂൽ പഞ്ചായത്ത് മെമ്പറും, CPT കണ്ണൂർ ജില്ലാ ഭാരവാഹിയും ആയ  *സജ്ന MAV* അദ്ധ്യക്ഷത വഹിച്ചു.  GMLP സ്കൂൾ പൂർവ വിദ്യാർത്ഥിയും മഹല്ല് കമ്മിറ്റി പ്രസിഡന്റുമായ *NP മുത്തുക്കോയ തങ്ങൾ* കുട്ടികൾക്ക് സ്കൂൾ ബാഗ് വിതരണം ചെയ്തു കൊണ്ട് ഉത്ഘാടനം നിർവഹിച്ചു. CPT കണ്ണൂർ ജില്ലാ ഭാരവാഹികൾ ആയ *ജോൺ KK,  മുഹമ്മദലി ചെറുകുന്ന്* തുടങ്ങിയവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു. 

ചടങ്ങിന്  മണികണ്ഠൻ സാർ  നന്ദി രേഖപ്പെടുത്തി.

തുടർന്ന് പ്രോഗ്രാം ഡയറക്ടർ *സമീർ മാട്ടൂലിന്റെ* നേതൃത്വത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. 

കണ്ണൂർ ജില്ലയുടെ അഭിമാനം *ശ്രീ. ഹബീബ് മാട്ടൂൽ,* കണ്ണൂർ ജില്ലാ ഭാരവാഹികൾ ആയ CKT മഹമൂദ്, ജയകൃഷ്ണൻ, സഹദേവൻ, ഹനീഫ്, സഹീദ്തു ടങ്ങിയ CPT നേതാക്കളും, രക്ഷിതാക്കളും, അധ്യാപകരും, പങ്കെടുത്ത ചടങ്ങ് അക്ഷരാർത്ഥത്തിൽ CPT കണ്ണൂർ ജില്ലയുടെ അഭിമാന മുഹുർത്തമായി മാറി...  


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha