18 കാരിയെ ബലാൽസംഗം ചെയ്ത ബസ് ക്ലീനർ അറസ്റ്റിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മയ്യിൽ:  മയ്യിൽ - കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ക്ലീനർ കുറ്റ്യാട്ടൂർ സ്വദേശി പുതിയപുരയിൽ ബൈജു (32) ആണ് അറസ്റ്റിലായത്.ബസിൽ വെച്ച് പരിചയപ്പെട്ട സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഴിക്കോട് സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് ഇയാൾ ബലാൽസംഗം ചെയ്തത്. യുവതിയുടെ ഫോൺ നമ്പർ വാങ്ങി ഇയാൾ വാട്ട്സപ്പ് സന്ദേശം അയക്കുയും സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു.കഴിഞ്ഞ മാസം 29 ന് മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ആശുപത്രിയിൽ ചികിൽസയിലാണെന്നും അങ്ങോട്ട് വരണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. ആശുപത്രിയിൽ എത്തിയ യുവതിയെ മൊബൈൽ ഫോണിലെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് മുറിയിൽ വെച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി കഴിഞ്ഞ ദിവസം വളപട്ടണം പോലിസിൽ പരാതി നൽകുകയായിരുന്നു സംഭവം നടന്നത് മയ്യിൽ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടെക്ക് കൈമാറുകയായിരുന്നു.പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha