പേരാവൂരിൽ നിന്നും 1050 പാക്കറ്റ് ഹാൻസ് എക്സൈസ് സംഘം പിടികൂടി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പേരാവൂർ : പേരാവൂരിൽ നിന്ന് 1050 പാക്കറ്റ് ഹാൻസ് എക്സൈസ് സംഘം പിടികൂടി. പേരാവൂർ തെരുവിലെ പി.വി സ്റ്റോർസ് ഉടമ വിജയൻ എന്നയാളെയാണ് പത്തര കിലോ ഹാൻസുമായി പിടികൂടിയത്. മുൻപ് 50 പാക്കറ്റ് ഹാൻസുമായി പേരാവൂരിലെ ഓട്ടോ ഡ്രൈവറെ എക്സൈസ് സംഘം പിടികൂടിയിരുന്നു.ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹാൻസ് മൊത്ത കച്ചവടക്കാരനായ തെരുവിലെ വിജയന്റെ കടയിൽ റെയിഡ് നടത്തിയത്. പേരാവൂർ എക്സൈസ് ഓഫീസ് പരിധിയിൽ നിന്ന് ഇത്തരം വസ്തുക്കൾ വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ എക്സൈസ് അധികൃതരെ 9400069708, 04902446800 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും അറിയിക്കുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊതുജനങ്ങളുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനാവുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം പി സജീവൻ, ഷാജി പി സി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം ജെയിംസ്, സതീഷ് പി. എൻ, ഷൈബി കുര്യൻ, സുരേഷ് പുൽപ്പറമ്പിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ അമൃത കെ.കെ, ഡ്രൈവർ ജോർജ്ജ് എന്നിവർ പങ്കാളികളായി. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha