തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 10 ശതമാനം സീറ്റുകൾ കൂടി വർധിപ്പിക്കാൻ ഉത്തരവായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നേരത്തെ പ്രഖ്യാപിച്ച 20ശതമാനവും കൂടിയാകുമ്പോൾ ഈ വർഷം ആകെ 30 ശതമാനം സീറ്റുവർധനവുണ്ടാകും. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെയാണ് സീറ്റുകൾ വർധിപ്പിക്കുന്നത്.

കഴിഞ്ഞ മെയ് 27 നാണ് സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സികൂളുകളിലെ സീറ്റുകൾ 20 ശതമാനം വർധിപ്പിച്ച ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കിയത്. സീറ്റുകൾ വർധിപ്പിച്ചിട്ടും പ്രവേശനം ലഭിക്കാതെ വിദ്യാർഥികൾ പുറത്തുനിൽക്കുന്ന സാഹചര്യത്തിലാണ് 10 ശതമാനം കൂടി വർധിപ്പിക്കാൻ ഉത്തരവായത്. സീറ്റ് വർധിക്കുന്നതോടെ 50 കുട്ടികൾ ഉണ്ടായിരുന്ന ക്ലാസിൽ വിദ്യാർഥികളുടെ എണ്ണം 65 ആയി ഉയരും.

എന്നാൽ സീറ്റ് വർധന സർക്കാരിന് അധിക ബാധ്യത ഉണ്ടാക്കരുതെന്ന് ഉത്തരവിൽ പറയുന്നു. മലബാർ മേഖലയിലും തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലുമാണ് പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാർഥികൾ കാത്തിരിക്കുന്നത്. മലബാറിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം സർക്കാർ ചെവിക്കൊണ്ടിട്ടില്ല. പകരം ക്ലാസുകളിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം.

ലബോറട്ടറികൾ അടക്കം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ എങ്ങനെ ഇത്രയും കുട്ടികളെ സ്കൂളുകൾക്ക് ഉൾക്കൊള്ളാനാകുമെന്ന ചോദ്യം പക്ഷെ ബാക്കിയാകുന്നു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha