ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം, ഉൽഘാടന മത്സരം ഇന്ഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ, ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന്
കണ്ണൂരാൻ വാർത്ത

നായകനായി കോഹ്‌ലിയുടെ ആദ്യ ലോകകപ്പ് ; ക്രിക്കറ്റ് അങ്കം തുടങ്ങാന്‍ മണിക്കൂറുകള്‍മാത്രം

uploads/news/2019/05/311501/cricket.jpg

ലണ്ടന്‍: ലോകം ഇംണ്ടിലേക്കു ചുരുങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആതിഥേയരായ ഇംണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ െവെകിട്ട് മൂന്നു മുതല്‍ നടക്കുന്ന മത്സരത്തോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അങ്കം തുടങ്ങും. ഏകദിന ക്രിക്കറ്റിലെ കന്നിക്കിരീടം എന്ന ലക്ഷ്യവുമായാണ് ഇംണ്ട് ഇന്നിറങ്ങുക. കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ് ഇംണ്ട്.

ഏകദിന ലോകകപ്പില്‍ ആറു കിരീടമെന്ന ലക്ഷ്യവുമായാണ് ഓസ്‌ട്രേലിയ എത്തുന്നത്. പഴയ പ്രതാപമില്ലെങ്കിലും ഓസീസിനെ 
എഴുതിത്തള്ളിയിട്ടില്ല. ലോകകപ്പില്‍ കുറഞ്ഞ ചിന്തയൊന്നും ഇന്ത്യക്കും നായകന്‍ വിരാട് കോഹ്‌ലിക്കുമില്ല. നായകനായി കോഹ്‌ലിയുടെ ആദ്യ ലോകകപ്പാണിത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ദൗര്‍ഭാഗ്യം നിഴല്‍ പോലെ പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്കും ഒരേയൊരു ലക്ഷ്യം. കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പ് ന്യൂസിലന്‍ഡും ലോക ക്രിക്കറ്റില്‍ സാന്നിധ്യമായിത്തുടങ്ങിയ അഫ്ഗാനിസ്ഥാനും എതിരാളികളുടെ ഉറക്കം കെടുത്തും. കറുത്ത കുതിരകളാകാന്‍ ബംഗ്ലാദേശും മുന്‍ ചാമ്പ്യന്‍ പാകിസ്താനും ഒരുങ്ങി. അവസാന സന്നാഹ മത്സരത്തില്‍ 421 റണ്ണെടുത്ത വെസ്റ്റിന്‍ഡീസ് പ്രതാപ കാലത്തേക്കുള്ള തിരിച്ചുവരവിലാണ്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തിനുള്ള മത്സരത്തില്‍ ആദ്യ നാല് സ്ഥാനക്കാര്‍ സെമി കളിക്കും. ജൂെലെ 14 നു ലോര്‍ഡ്‌സില്‍ ഫൈനല്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത