സ‌്കൂളുകൾ ജൂൺ മൂന്നിന് തുറക്കും; മറിച്ചുള്ള പ്രചരണം തെറ്റെന്ന് മന്ത്രി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: സ‌്കൂളുകൾ തുറക്കുന്നത‌് ജൂൺ 12ലേക്ക‌് മാറ്റിയെന്ന‌് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. പൊതുവിദ്യാലയങ്ങൾ ജൂൺ മൂന്നിന‌് തന്നെ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ഒരു ദിവസം ആരംഭിക്കുന്നതിലും പൊതുവിദ്യാഭ്യാസ മേഖല കരുത്താർജിക്കുന്നതിലും അസൂയാലുക്കളായ ചിലരുടെ കുബുദ്ധി പ്രയോഗങ്ങളാണ‌് സാമൂഹിക മാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങൾക്ക‌് പിന്നിലുള്ളത്. പുതിയ അധ്യയന വർഷാരംഭത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി വിദ്യാർഥി സൗഹൃദ അന്തരീക്ഷവും ഇരുനൂറിലേറെ അധ്യയന ദിവസങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha